LOKAH (2025) MALAYALAM MOVIE REVIEW

 


Lokah : Chapter 1 - Chandra (2025)

A Film by Dominic Arun 

'തരംഗം' എന്ന പരീക്ഷണ ചിത്രത്തിന് ശേഷം ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് നസ്‌ലൻ, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, ചന്തു സലിം കുമാർ ഒപ്പം നമ്മൾ കാത്തിരുന്നത് പോലെ കുറെ സർപ്രൈസ് കാമിയോ റോളുകളും അണിനിരക്കുന്ന ഫാന്റസി ചിത്രം ആണ് ലോകാ : അധ്യായം ഒന്ന് - ചന്ദ്ര. ചന്ദ്ര എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. 

സിനിമയുടെ കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. കാരണം സിനിമയുടെ പ്രമേയത്തെ കുറിച്ച് ഞാൻ എന്ത് പറഞ്ഞാലും അത് നിങ്ങളുടെ അസ്വാദനത്തെ ബാധിക്കുന്ന സ്‌പോയ്‌ലർ ആകാനുള്ള സാധ്യതയുണ്ട്. സോ ചന്ദ്രയുടെ അത്ഭുത ലോകം നിങ്ങൾക്കായി കാത്തു വെച്ചിരിക്കുന്ന മായക്കാഴ്ചകൾ നിങ്ങൾ നേരിട്ട് അനുഭവിച്ചറിയുക. 

സിനിമ എങ്ങനെ ഉണ്ടെന്ന് അറിയേണ്ടവർക്കായി ഞാൻ ഒറ്റവാക്കിൽ ഒരു അഭിപ്രായം പറയാം - മലയാളത്തിന്റെ ലക്ഷണമൊത്ത കിടിലൻ വുമൺ സൂപ്പർഹീറോ സിനിമയാണ് ലോകാ എന്ന് നിസ്സംശയം പറയാൻ സാധിക്കുന്ന ഗംഭീര വർക്ക്. തെലുങ്കന്മാർക്ക് 'കൽക്കി' പോലെ നമ്മുടെ മലയാളത്തിന് കിട്ടിയ സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിൽ വരുന്ന ചിത്രമാണ് 'ലോകാ'.  


പോസിറ്റീവ് (പറയാൻ തുടങ്ങിയാൽ തീരില്ല...🤩)

കല്യാണി 'ഫയർ'ദർശൻ 🔥💥

സിനിമ വരുന്നതിന് മുമ്പ് എന്റെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നായിരുന്നു കല്യാണിയെ കൊണ്ട് ഈ സിനിമ പുൾ ഓഫ് ചെയ്യാൻ പറ്റുമോ എന്നത്. എന്നാൽ പടം കണ്ട് കഴിഞ്ഞതിന് ശേഷം എന്റെ സകലമാന കണക്ക് കൂട്ടലുകളും തെറ്റിച്ചുകൊണ്ടുള്ള മാരക പെർഫോമൻസ് + ആറ്റിറ്റ്യുഡ് ആയിരുന്നു കല്യാണി സിനിമയിൽ ഉടനീളം കാഴ്ച വെച്ചത്. ആ കഥാപാത്രം കല്യാണിയുടെ കയ്യിൽ നിന്ന് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ പാളി പോയിരുന്നേൽ മൊത്തം സിനിമ തന്നെ കയ്യിന്ന് പോകുമായിരുന്നു. അങ്ങനെയൊരു ക്യാരക്ടറിനെ അത് വേണ്ട വിധത്തിലുള്ള എല്ലാവിധ മാനറിസങ്ങളും കൊടുത്ത് കൊണ്ട് അവർ ഗംഭീരമാക്കി. 

ജെയ്ക്‌സ് ബിജോയ് സംഭവം 😍👌

'തുടരും' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം മറ്റൊരു ജെയ്ക്‌സ് പെടയ്ക്കൽ ആയിരുന്നു ഇതിലെ ഓരോ ബാക്ക്ഗ്രൗണ്ട് സ്കോറുകളും സമ്മാനിച്ചത്. സിനിമയുടെ മൂഡ്‌ ചിലയിടങ്ങളിൽ ബിജിഎം കൊണ്ട് മാത്രം എലിവേറ്റ് ചെയ്യിക്കുന്ന സ്ഥിരം പരിപാടി ഇവിടെയും കാണാം. സോങ്‌സും തരക്കേടില്ലായിരുന്നു. 

ടോപ് ക്വാളിറ്റി മേക്കിങ് + റിച്ച് സിനിമറ്റൊഗ്രഫി 💯

ഡൊമിനിക് അരുൺ കയ്യടക്കത്തോടെ തന്നെ ഡയറക്ട് ചെയ്തത് സിനിമയിൽ ഉടനീളം കാണാനുണ്ട്. സിനിമയുടെ ടീസറും ട്രെയിലറും കണ്ടപ്പോൾ തോന്നിയ മേക്കിങ് ക്വാളിറ്റി അതുപോലെ തന്നെ കിട്ടിയിട്ടുണ്ട്. അതിന്റെ പകുതി ക്രെഡിറ്റ് നിമിഷ് രവിയുടെ വെടിക്കെട്ട് വിഷ്വൽസിന്റെ കൂടിയാണ്. സിനിമയ്ക്ക് ഒപ്പം പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചു നിർത്താൻ രണ്ടുപേർക്കും സാധിക്കുന്നിടത്ത് ലോകാ വേറിട്ട അനുഭവമായി മാറുന്നു. 

കിടിലൻ കാസ്റ്റിങ് പരിപാടികൾ

ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കുറേപേരെ സിനിമയിൽ കാണാൻ കഴിഞ്ഞു. ഒപ്പം കാണണം എന്ന് കൊതിയോടെ കാത്തിരുന്ന ആ 'മൂപ്പരെയും' ഒരു മിന്നായം പോലെ കാണാൻ കഴിഞ്ഞു...🤩🔥👌

അവരെയൊക്കെ നന്നായി തന്നെ സിനിമയിൽ പ്രെസെന്റ് ചെയ്തിട്ടുണ്ട്. 

"ചാത്തന്മാർ വരും..." 💥


നെഗറ്റീവ്

സിനിമയുടെ ഒരേയൊരു നെഗറ്റീവ് ആയി എനിക്ക് ഫീൽ ചെയ്തത് ഫുൾസ്ക്രീനിൽ തിയേറ്ററിൽ കാണേണ്ടിയിരുന്ന സിനിമയെ മുറിച്ചു രണ്ട് സൈഡിലും ബ്ലാക്ക് ബാർ കൊടുത്ത വൃത്തികെട്ട പരിപാടി മാത്രമാണ്. ഇനിയെങ്കിലും ഇമ്മാതിരി തൊലിഞ്ഞ പരിപാടി ചെയ്യരുത്. വല്ലാത്ത അരോചകമായിരുന്നു അത്. "തിയറ്റർ എക്സ്പീരിയൻസ്" എന്ന സംഭവം എന്താണ് എന്ന് സിനിമാക്കാർക്ക് ഇതുവരെയായിട്ടും മനസിലായിട്ടില്ല എന്ന് തോന്നുന്നു. ഇനിയെങ്കിലും അത് മനസിലാക്കണം. സിനിമ ഫുൾസ്ക്രീനിൽ കണ്ട് എൻജോയ് ചെയ്യാൻ വേണ്ടിയാണ് ആളുകൾ തിയേറ്ററിൽ വരുന്നത്. 

എന്റെ അഭിപ്രായം

മോളിവുഡിൽ നിന്നും എടുത്ത് കാണിക്കാൻ മറ്റൊരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സ് കൂടി നമുക്ക്‌ ലഭിച്ചിരിക്കുന്നു. അതും മറ്റ് ഇൻഡസ്ട്രികളെ വെച്ചു നോക്കുമ്പോൾ വളരെ ചെറിയ മുടക്ക് മുതലിലാണ് നാം ഈ നേട്ടങ്ങൾ എല്ലാം തന്നെ കൈവരിച്ചിരിക്കുന്നത് എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. അതുകൊണ്ട് ഇതുപോലുള്ള വേറിട്ട ശ്രമങ്ങൾ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോ സിനിമാ സ്നേഹിക്കുമുണ്ട്. 

ലോകാ മലയാള സിനിമയുടെ മറ്റൊരു നാഴികക്കല്ല് ആയി എഴുതപ്പെടേണ്ട ഏട് ആയി മാറട്ടെ...❤️

രണ്ടാം അധ്യായത്തിനായി കാത്തിരിക്കുന്നു...💛


#Naaz373 😊

Comments