മിഖായേൽ (2019)





മിഖായേൽ ~~~~~2019(9)(T 2)


വ്യക്തിപരമായി ഹനീഫിന്റെ ആദ്യ ചിത്രം ആയ ഗ്രേറ്റ് ഫാദർ, തിരക്കഥ എഴുതിയ അബ്രഹാമിന്റെ സന്തതികൾ എല്ലാം നല്ല രീതിയിൽ ഇഷ്ട്ടം ആയത് ആണ്... പക്ഷെ മിഖായേൽ നൽകിയത് നിരാശ മാത്രം ആണ്.... 😕😕😕

പോസിറ്റീവ്സ്...
1. നിവിൻ, സിദ്ദിഖ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ പ്രകടനം (മാസ്സ് രംഗങ്ങൾ ഒന്നും നിവിന് ഓളം ഉണ്ടാകാൻ സാധിച്ചു ഇല്ല എന്നത് മറ്റൊരു സത്യം 😭)
2. എൻഡിങ് പോർഷൻ

നെഗറ്റീവ്സ്
1.  നല്ല ഒരു കഥ ഇല്ല എന്നത് തന്നെ ആണ് മിഖായേൽ എന്ന സിനിമയുടെ പ്രധന പോരായ്മ.. വളരെ predictable ആയ കഥ  😭 അത് പോലെ തന്നെ സ്ക്രിപ്റ്റ് ഒട്ടും സ്ട്രോങ്ങ് ആയിരുന്നു ഇല്ല, പലയിടത്തും വലിച്ചു നീട്ടി കൊണ്ട് പോയി
2. നിവിന് ഒഴിച്ച് ബാക്കി ആർക്കും സിനിമയിൽ പ്രത്യകിച് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു... സുദേവ്, കലാഭവൻ ഷാജോൺ ഒകെ വെറുതെ വന്നു പോയി എന്ന് അല്ലാതെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല 😕 ഇത് ഒന്നും പോരാഞ്ഞു ഒന്ന് കണ്ണ് അടച്ചു തുറക്കുമ്പോൾ തന്നെ ആദ്യത്തെ ഒരു 20 മിനിറ്റ് ഫുൾ മരണം ആണ്
3. മാസ്സ് ആകുവാൻ ശ്രമിച്ച  രംഗങ്ങൾ ഒരുപാട് രണ്ടാം പകുതിയിൽ ഉണ്ടെങ്കിലും ഒന്നിനും ഒരു ഓളം ഉണ്ടാകാൻ സാധിച്ചു ഇല്ല...
4. സംവിധായകന്റെ മറ്റു ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ ഇതിന്റെ മേക്കിങ് പോരാ എന്ന് തന്നെ പറയണം... 😕
5.ബിജിഎം ഒകെ നല്ല ഓവർ  ആയി തോന്നി

മൊത്തത്തിൽ ഹാനിഫ് സിനിമകളിൽ നിരാശ നൽകിയ ആദ്യ സിനിമ ആയി മിഖായേൽ... 😭😕

2.25/5
ബൈ കാർത്തിക് 😇