മിഖായേൽ (2019) By Rithik




മിഖായേൽ

© RITHIK🙌🏻⁩

ഹനീഫ് അദേനിയുടെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആണ് ആദ്യ ഷോ തന്നെ മിഖായേലിന് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്!! 😇

നായകൻ നിവിൻ പോളി മൈക്കിൾ എന്ന ഒരു ഡോക്ടറിന്റെ വേഷത്തിൽ എത്തുന്നു.. തന്റെ കുടുംബത്തിനെതിരെ വരുന്നവർക്ക് നേരെ ആഞ്ഞടിക്കുന്ന നായകന്റെ കഥയാണ് ഇൗ ചിത്രവും പറയുന്നത്!!

പുതുമയൊന്നും ഇല്ലാത്ത ഒരു മോശം കഥ.. ☹ അത് വലിച്ച് നീട്ടിയെടുത്ത് നിർമിച്ച തിരകഥ തീരെ രസിപ്പിക്കുന്നില്ല...👎🏻 ആദ്യ പകുതിയിൽ കാര്യമായി ഒന്നും ഇല്ലെങ്കിൽ കൂടി കണ്ടിരിക്കാം.. രണ്ടാം പകുതിയിലെക്ക്‌ പ്രതീക്ഷ നൽകിയെങ്കിലും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല!! ☹
ഹനീഫ് അദേനിയുടെ മേക്കിംഗ് ആയിരിക്കണം വല്യ ബോറടി ഒന്നും ഇല്ലാതെ ചിത്രം കണ്ട് തീർക്കാൻ കഴിഞ്ഞത്! 👌🏻

നിവിൻ പോളിയുടെ മാസ്സ് അപ്പിയറൻസ് പോര എന്ന് തോന്നി..!! ഒരു ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല..🤒 സിദ്ദീഖ് ആയിരുന്നു ശരിക്കും സ്കോർ ചെയ്തത്.. ആദ്യ പകുതി ഫുൾ സിദ്ദീഖ് ആയിരുന്നു നായകൻ എന്ന് വരെ തോന്നി പോകും!!😍 വളരെ മികച്ച ഒരു വേഷം!!♥
വളരെ ഹൈപ്പ്‌ ഉണ്ടാക്കിയ കഥാപാത്രം ആയിരുന്നു ഉണ്ണി മുകുന്ദന്റെ മാർക്കോ ജൂനിയർ , പക്ഷേ ചിത്രത്തിൽ വേണ്ടത്ര സ്പേസ് പോലും ഉണ്ണിക്ക് ഇല്ലായിരുന്നു. 🥴അത് കൊണ്ട് ഉണ്ണിയുടെ വേഷത്തെ പറ്റി ഒന്നും പ്രത്യേകിച്ച് പറയാൻ ഇല്ല...

സുദേവ് , ബാബു ആന്റണി , സുരാജ് , ഷാജോൺ അങ്ങനെ ഒരുപാട് മികച്ച നടന്മാരുടെ സാനിദ്ധ്യം ഉണ്ടായിട്ട് കൂടി ആർക്കും ചിത്രത്തിൽ കാര്യമായി റോൾ ഇല്ല എന്നത് ഒരു സത്യം..🤒 ഇതിൽ അത്യാവശ്യം റോൾ ഉള്ളത് സുരാജ് വെഞ്ഞാറമൂടിന് മാത്രമായിരുന്നു!!

പിന്നെ ഗോപി സുന്ദറിന്റെ "ഉലക്ക ചക്കച്ച" എന്ന BGM കിടു ആയിട്ടുണ്ട്!! 🥳

മൊത്തത്തിൽ ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് എക്സ്പീരിയൻസ് എന്നെ പറയാൻ പറ്റുള്ളൂ..!! നല്ല ഒരു തിരക്കഥ ഇല്ല എന്നത് തന്നെയാണ് പ്രധാന പോരായ്മ!  ചുമ്മാ വലിച്ച് നീട്ടൽ ആണെങ്കിൽ കൂടി വല്യ ലാഗ് അടി ഒന്നും ഇല്ല എന്നത് ഒരു പോസിറ്റീവ് തന്നെയാണ്..!! 👍🏻 വല്യ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ചുമ്മാ ഒന്ന് കേറി കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം!