യവനിക

യവനിക(1982)
..............

ഒരു കിടിലൻ ത്രില്ലർ. ആ കാലത്ത് തന്നെ മികച്ച ത്രില്ലർ🔥🔥 അവസാനം വരെ ത്രില്ലിംഗ് ഉണ്ട്. ത്രില്ലർനു പുറമെ ഇതൊരു ക്ലാസിക് മൂവി ആണ്.


കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് യവനിക

ഭാരത് ഗോപി🔥🔥അദ്ദേഹത്തിന്റെ തബലിസ്റ്റ് അയ്യപ്പൻ മാരക ആക്ടിങ് ആർന്നു ഒരു നെഗറ്റീവ് കഥാപാത്രം. മമ്മുട്ടി യും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥാനായിട്ടാണ് വേഷമിട്ടിരിക്കുന്നത്.

ഭരത് ഗോപിയുടെ മകൻ ആയി വേഷമിട്ട അശോകൻ തകർത്തു character വേറെ ലെവൽ ആർന്നു.


ഒരു നാടക കമ്പനിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനത്തെ തുടർന്ന് പോലീസ് അന്വേഷണം പിന്നെ ക്ലൈമാക്സിൽ കണ്ടുപിടിക്കുന്നു. അതിനിടയിൽ വരുന്ന കുറെ കഥാപാത്രങ്ങൾ, കുറ്റാന്വേഷണം തുടങ്ങി ത്രില്ലിംഗ്‌ലൂടെ കഥ മുന്നോട്ട് പോവുന്നു.
ക്ലൈമാക്സ് ഗംഭീരം🔥


ജലജ , നെടുമുടി വേണു ,വേണു നാഗവള്ളി ,ജഗതി , ശ്രീനിവാസൻ, അശോകൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1982 ലെ 
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം , മികച്ച കഥ , മികച്ച രണ്ടാമത്തെ നടൻ (തിലകൻ) എന്നിവ ലഭിച്ചു.


ഈ മൂവി ഇറങ്ങീട്ട് വർഷങ്ങൾ ആയിട്ടും ഇന്നും ഈ ചിത്രം മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കും.

❤❤❤❤❤❤❤