NO1 ഡയറക്ടർ

ക്രിസ്റ്റഫർ നോളൻ


എന്റെ അഭിപ്രായത്തിൽ ലോകത്തിലെ No 1 ഡയറക്ടർ. കിളിപറത്തുന്ന സിനിമകൾ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ഹൈലൈറ്റ്👌🏻🔥


സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ.

അവതരണത്തിലും പരീക്ഷണ ചിത്രങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയാണ് ക്രിസ്റ്റഫർ നോളൻ.

1997ൽ ഡൂഡിൽ ബഗ് എന്ന കിളിപറത്തുന്ന ഷോട്ഫിലൂടെയാണ് നോളൻ ശ്രദ്ധിക്കപ്പെട്ടത്.


1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ഫോളോയിംഗിലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ നിയോ നോയർ ചലച്ചിത്രമായ മെമെന്റോ യിലൂടെ ലോക പ്രശസ്തി നേടി. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും 74ആമത് അക്കാദമി അവാർഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിർദ്ദേശവും നേടി. 2002ൽ വലിയ മുതൽ മുടക്കിൽ നിർമ്മിച്ച് മികച്ച് വിജയം നേടിയ ഇൻസോംനിയ സംവിധാനം ചെയ്തു. തുടർന്ന് വാർണർ ബ്രോസിനു വേണ്ടി ബാറ്റ്മാൻ സിനിമാ ത്രയമായ ബാറ്റ്മാൻ ബിഗിൻസ്(2005), ദ ഡാർക്ക് നൈറ്റ്(2008), ദ ഡാർക്ക് നൈറ്റ് റൈസസ്(2012) എന്നിവ സംവിധാനം ചെയ്തു. ഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്(2006), ഇൻസെപ്ഷൻ(2010), ഇന്റർസ്റ്റെല്ലാർ (2014) എന്നിവയും നോളൻ പുറത്തിറക്കി. രണ്ടാം ലോകമഹായുദ്ധത്തിലെ ഡൺകിർക്ക് ഒഴിപ്പിക്കലിനെ ആസ്പദമാക്കിയെടുത്ത, 2017 ജൂലൈയിൽ പുറത്തിങ്ങിയ ഡൺകിർക്ക് ആണു് നോളന്റെ അവസാന ചിത്രം.

Imbd റേറ്റിംഗിൽ ടോപ്പിൽ എല്ലാം കാണും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഇദ്ദേഹത്തിൽ ചിത്രത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ ആണ് എനിക്ക് ഇഷ്ട്ടം.

ഇദ്ദേഹത്തിന്റെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും കണ്ടവർ മറക്കില്ല. ബാറ്റ്മാൻ സീരിസ്‌ലെ ദി ഡാർക്ക് നൈറ്റിലെ വില്ലൻ ജോക്കർ ആയി വേഷമിട്ട ഹീത്ത് ലെഡ്ജർ , ബാറ്റ്മാൻ , Dicaprio , അങ്ങനെ നീളുന്നു. ഇദ്ദേഹത്തിന്റെ ഒരു മൂവി 2/3 പ്രാവിശ്യമെങ്കിലും കണ്ടാലേ എന്തെങ്കിലും ഐഡിയ കിട്ടു🙂.


എല്ലാ സിനിമകളും വാണിജ്യ മേഘലയിൽ വൻ ലാഭം ഉണ്ടാക്കി.


ശാസ്ത്രകൽപ്പിത, സംഘട്ടന ചലച്ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ നോളനെ വേൾഡ് സയൻസ് ഫിക്ഷൻ സൊസൈറ്റി , സയൻസ് ഫിക്ഷൻ ആൻഡ് ഫാന്റസി റൈറ്റേഴ്സ് ഓഫ് അമേരിക്ക , അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ, ഫാന്റസി & ഹൊറർ ഫിലിംസ്  എന്നീ സംഘടനകൾ വിവിധ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Great Director🔥
    Christopher Nolan❤😇