Kaattradhu Thamizh (2007) By Naaz373




Kaatradhu Thamizh (2007)

പേരൻപ് ഡയറക്ടർ റാമിന്റെ ആദ്യ സിനിമ.

നടൻ ജീവയുടെ ഏറ്റവും മികച്ച സിനിമ.

നടി അഞ്ജലിയുടെ ആദ്യ തമിഴ് സിനിമ.

ഇങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഈ സിനിമയ്ക്കുണ്ട്.

അവിചാരിതമായി പേരൻപ് സിനിമയുടെ ട്രയ്ലർ കണ്ടപ്പോഴാണ് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് അറിയുന്നത്. ഒരാളുടെ ജീവിതത്തിലെ പ്രണയം, പ്രതിഷേധം, പ്രതികാരം, ദുഃഖം ഇങ്ങനെ ഒരുപാട് മുഖങ്ങൾ ഈ സിനിമയ്ക്കുണ്ട്. അതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ജീവ - അഞ്ജലി തമ്മിലുള്ള പ്രണയമാണ്. അപൂർവങ്ങളിൽ അപൂർവമായ പ്രണയം. യഥാർത്ഥ പ്രണയത്തിന് പ്രായമോ ഭാഷയോ ദേശമോ ഒന്നും ഒരു പ്രശ്‌നമല്ലെന്ന് സിനിമ പറഞ്ഞു വെക്കുന്നു. കൂടെ ഒരു നാട്, അവിടുത്തെ ഭാഷ, അവിടുത്തെ സാധാരണ ജനങ്ങൾ ഇവയൊക്കെ  നേരിടുന്ന ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ കൂടി സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ജീവയുടെയും അഞ്ജലിയുടെയും മികച്ച പ്രകടനം എടുത്തു പറയേണ്ടത് ആണ്. ശരിക്കും ഞെട്ടിക്കുന്ന പെർഫോമൻസ് തന്നെയാണ് ഇരുവരും കാഴ്ച വെച്ചത്.
തീർച്ചയായും കാണേണ്ട സിനിമ. റാമിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച സിനിമയും ഇതുതന്നെ.

ഒരുപാട് പ്രതീക്ഷയോടെ പേരൻപിനായി കാത്തിരിക്കുന്നു.

#Naaz373