Manichithrathazhu - Review By Sanjay Dhanesh


*മണിച്ചിത്രത്താഴ്*(1993)

പ്രേതബാധക്കു പേരുകേട്ട മാടമ്പള്ളിത്തറവാട്ടിൽ താമസിക്കാനെത്തുന്ന നകുലന്റേയും (സുരേഷ് ഗോപി) ഭാര്യ ഗംഗയുടേയും (ശോഭന) ജീവിതത്തിൽ കടന്നു വരുന്ന ചില അത്യപൂർവ്വമായ സംഭവങ്ങളും, അമേരിക്കയിൽ നിന്നു വരുന്ന നകുലന്റെ സുഹൃത്ത്  ഡോ.സണ്ണി ജോസഫ് (മോഹൻലാൽ) ഈ അപൂർവ്വ സംഭവങ്ങളുടെ ചുരുളഴിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Story,Screenplay,Dialouges :-  *മധു മുട്ടം*

Direction:- *ഫാസിൽ*

Producer:  *സ്വർഗ്ഗചിത്ര അപ്പച്ചൻ*

 പ്രധാന കഥാപാത്രങ്ങൾ:-

മോഹൻലാൽ
സുരേഷ് ഗോപി
ശോഭന
നെടുമുടി വേണു
ഇന്നസെന്റ്
വിനയപ്രസാദ്
കെ പി എ സി ലളിത
തിലകൻ


കഥാസംഗ്രഹം:

പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മാടമ്പള്ളി തറവാട്ടിലേക്ക് താമസത്തിനു വരുന്ന യുവദമ്പതികളാണു നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന).
പ്രേതബാധയുള്ള മാടമ്പള്ളിയിൽ താമസിക്കേണ്ടെന്ന താക്കീത് വില വെക്കാതെ നകുലനും ഗംഗയും അവിടെ താമസമാരംഭിക്കുന്നു.

 തന്റെ പുസ്തകങ്ങൾ സൂക്ഷിക്കാനായി മുറി അന്ന്വേഷിക്കുന്ന ഗംഗ കണ്ടെത്തുന്ന് മന്ത്രവിധികളാൽ തെക്കിനിആണ്, തെക്കിനി തുറന്നതോടെ പല അനർത്ഥങ്ങളും സംഭവിക്കാനാരംഭിക്കുന്നു. മാടമ്പള്ളിയിൽ നടക്കുന്ന പല അനർത്ഥങ്ങൾക്കും കാരണമായി എല്ലാവരുടേയും സംശയത്തിന്റെ മുന നീളുന്നത് ശ്രീദേവിയിലേക്കാണ്.  ഇതോടെ നകുലൻ സുഹൃത്തായ മനശാസ്ത്രജ്ഞൻ സണ്ണിയെ( മോഹൻലാൽ)  വരുത്താൻ തീരുമാനിക്കുന്നു.തന്റേതായ രീതിയിൽ അന്ന്വേഷണം ആരംഭിക്കുന്ന സണ്ണിയെ നകുലനും ഗംഗക്കും ഒഴികെ ആർക്കും തന്നെയിഷ്ടപ്പെടുന്നില്ല, മന്ത്രവാദത്തിൽ വിശ്വസിക്കുന്നവരെയും ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെയും തൃപ്തിപ്പെടുത്തുന്നത് ആയിരുന്നു ക്ലൈമാക്സ്
 മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ ഫാസിലിന്റെ മാസ്റ്റർപീസ് ആയി ഇതു കണക്കാക്കപ്പെടുന്നു.മണിചിത്രത്താഴ് അഞ്ചു ഭാഷകളിൽ പുനർനിർമ്മിച്ചു -  (കന്നഡ), (തമിഴ്) (തെലുങ്ക്)  (ഹിന്ദി)  (ബംഗാളി).365 ദിവസത്തില്‍ കൂടുതല്‍ റിലീസിംഗ് സെന്ററിൽ പ്രദർശിപ്പിച്ച് ഒരു ചിത്രമാണിത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയ്ക്ക് നേടിക്കൊടുത്ത ഈ കഥാപാത്രം മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രം ആയി കണക്കാക്കപ്പെടുന്നു.

*© സഞ്ജയ് ധനേഷ്*