O FABI (1993)



O FABI (1993)

ആനിമേഷൻ കഥാപാത്രം ഒരു പ്രധാന വേഷത്തിൽ എത്തിയ ഒരു മൂവി ആണ് ഒ ഫാബി.
1993ൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.
സെൽ അനിമേഷൻ എന്ന 2D സാങ്കേതിക ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ആണ് ഈ ചിത്രം.
കമ്പ്യൂട്ടർ സഹായമില്ലാതെ സെല്ലുലോയിഡ് പേപ്പറിൽ അനിമേഷൻ ക്യാരക്റ്ററിന്റെ ഓരോ ചലനങ്ങളും വരച്ചുണ്ടാക്കുകയാണ് ഈ സങ്കേതത്തിൽ ചെയ്യുന്നത്.


സംവിധാനം
-------------------
പാവകൂത്ത്, തക്ഷശില എന്ന മൂവി സംവിധാനം ചെയ്ത
Sreekumar Krishnan Nair(ശ്രീകുട്ടൻ) ആണ് ഈ മോവിയുടെ സംവിധാനം.
പഞ്ചാഗ്നി,ഒരു വടക്കൻ വീരഗാഥ, സർഗം തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക് ചെയ്ത വ്യെക്തിയാണ്.

Cast
--------
റോക്കി എന്ന നായകൻ നായക വേഷത്തിൽ എത്തിയ ചിത്രമാണ് ഇത്.
തമിഴ് കോമഡി താരം നാഗേഷ് ഒരു നെഗറ്റീവ്  കഥാപാത്രം ചെയ്ത മൂവി ആണ്. അദ്ദേഹതിന്റെ കഥാപാത്രം വേറിട്ടുനിന്നു.തിലകൻ,
ശ്രീവിദ്യ ,ജഗതി, മനോജ് കെ ജയൻ, നരേന്ദ്ര പ്രസാദ്,മാമുക്കോയ,തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചു.

Music
---------
ബിച്ചു തിരുമലയുടെ വരികൾക്ക്ജോൺസൺ സംഗീതം നൽകിയ അഞ്ച് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. കെ. ജെ. യേശുദാസ്, എസ്‌ പി ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.


Story
--------
ഒ ഫാബി എന്ന ചിത്രം പറയുന്നത് നായകനും ആനിമേഷൻ കഥാപാത്രവും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപന്റെ കഥയാണ്.
ഹീറോ വീഴുന്ന വിവിധ പ്രശ്നങ്ങൾ അതിൽ ഫാബിയുടെ സഹായങ്ങൾ അങ്ങനെ കുറെ ചിത്രത്തിൽ ഉണ്ട്. ഈ ചിത്രത്തിലെ നായകൻ ഇതിലെ കഥാപാത്രമായ ഫാബി ആണ്.
ഈ മോവിയുടെ ക്ലൈമാക്സിൽ ജോണ്സൻ മാഷിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല.


ചിതത്തിൽ എനിക് ഏറ്റവും ഇഷ്ടപെട്ടത് നാഗേഷിന്റെ മുത്തുസ്വാമി എന്ന കഥാപാത്രം ആണ്.

ഈ മൂവി നമ്മളെ നൊസ്റ്റാൾജിയ ഫീലിൽ കൊണ്ടുവരും. ചെറുപ്പത്തിൽ നമ്മൾ അധികപേരും കണ്ട മൂവി ആവും ഇത്.

കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക.

        *Badaru*

Comments

Post a Comment