OLD IS GOLD SERIES POST III



OLD IS GOLD

MOVIE NO.3

പുറപ്പാട് (1990)


ജാതിയും മതവും സമുദായവും ചേർന്ന് തമ്മിൽ തല്ലിക്കുന്ന ഒരു നാടിനെയും നാട്ടുകാരെയും ഒന്നിപ്പിക്കാൻ  ഒടുവിൽ പ്രകൃതി തന്നെ മുന്നോട്ടു വരുന്ന ഒരു മനോഹര കഥ. തിരശീലയിൽ മുഴുവൻ മലയാളികളുടെ പ്രിയ താരങ്ങൾ. ജോൺ പോളിന്റെ രചനയിൽ ജെസ്സി സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ 'പുറപ്പാട് ' എന്ന കൊച്ചു ചിത്രം അങ്ങനെ കാലങ്ങൾക്ക് ശേഷവും കേരള സമൂഹത്തിൽ പ്രസക്തമാകുന്ന ഒപ്പം രസിപ്പിക്കുകയും ചെയ്യുന്ന ഒരു സുന്ദര  ദൃശ്യാനുഭവം ആവുന്നു. പ്രളയത്തിൽ തകർന്ന ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ട ഒരു പിടി മനുഷ്യർ അവശേഷിക്കുന്ന സ്വത്തുക്കളുമായി മറ്റൊരു സ്ഥലത്തേക്ക് നടത്തുന്ന പലായനമാണ് കഥാതന്തു. ആ യാത്ര ആ ജനങ്ങളിലെ ജാതി മത വ്യഥകളെയും വൈരാഗ്യങ്ങളെയും എങ്ങനെ അലിയിച്ചു ഇല്ലാതാക്കുന്നു എന്ന് വളരെ ലളിതമായി പറഞ്ഞു വെക്കുന്നു ഈ കൊച്ചു ചിത്രം.  മമ്മൂട്ടിയും പാർവതിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെയുണ്ട്. ഒ എൻ വി സാറിന്റെ രചനയിൽ ഔസേപ്പച്ചൻ ഈണം പകർന്ന ഗാനങ്ങളും സിനിമയുടെ പ്രധാന ആകർഷണം ആണ്. ഇന്ന് കേരളം കടന്നു പോകുന്ന സാമൂഹിക അവസ്ഥയിൽ ഓരോ മലയാളിയും എന്തായാലും കണ്ടിരിക്കേണ്ട സിനിമയാണ് പുറപ്പാട് കൂടെ ആ സിനിമയുടെ ശില്പികളുടെ ദീർഘവീക്ഷണത്തിന് ഒരു സല്യൂട്ടും കൊടുക്കാം

POST CREDIT:- JAYADEV