Peranbu - Review by Basil Ali





ഇതുപോലെയൊരു വിഷയത്തെ സിനിമയാക്കാൻ ധൈര്യം കാണിച്ച റാമിന് ഇരിക്കട്ടെ ഒരു സലൂട്ട് 💯

ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം ❣. പടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ മമ്മൂക്കയും സാധനയും.. അല്ല... അമുദവനും പാപ്പായും നിറഞ്ഞാടി ! ചിത്രത്തിന്റെ highlight എന്നുള്ളത് visuals ആണ്. പ്രകൃതിയെ അതിന്റെ ഏറ്റവും ഭംഗിയിൽ സ്‌ക്രീനിൽ കൊണ്ടുവരാൻ തേനീശ്വറിന്റെ കഴിവ് എടുത്തു പറയേണ്ടതാണ് ! ഇക്കയുടെയും സാധനയുടെയും അഭിനയത്തോടൊപ്പം യുവൻ ശങ്കർ രാജയുടെ സംഗീതം കൂടെ ആയപ്പോൾ പടം വേറെ ലെവലിലേക് നീങ്ങി 💯.

അഞ്ജലി അമീർ, അഞ്ജലി ഇവരുടെ റോളുകളും കിടിലൻ ആയിരുന്നു. തന്റെ മകളെ സന്തോഷിപ്പിക്കാൻ അമുദവന്റെ ചില നീക്കങ്ങൾ നമ്മൾ അറിയാതെ മനസ്സ് നിറഞ്ഞു ചിരിച്ചു പോകും ! വിരോധികൾ പോലും 😌.

പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ കരയുന്ന അമുദവന്റെ screen presence വേറെ ലെവലാണ് ! ഒരു അച്ഛന്റെ നിസ്സഹായനായ അവസ്ഥയുടെ അങ്ങേയറ്റം എന്നുള്ളത് പേരമ്പിലൂടെ നമ്മുക്ക് കാണാൻ സാധിക്കും.

Locations, camera, bgm എല്ലാം കിടിലോൽ കിടിലം 💯 

തീർച്ചയായും തീയറ്ററിൽ നിന്ന് കാണേണ്ട ഒരു ചിത്രം തന്നെയാണ് റാമിന്റെ പേരന്പ് !  
ഒരുപാട് വർഷങ്ങൾക്ക് ശേഷം പഴയ ആ മമ്മൂക്കയെ ഇങ് തിരിച്ചു നൽകിയ റാമിന് നന്ദി. 


*My Rating -5/5*
Basil ali.