URI-THE SURGICAL STRIKE a review by Sanjay Dhanesh

*URI-The Surgical Strike*

ഓരോ നിമിഷവും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച..... നൊമ്പരപ്പെടുത്തിയ....  കോരിത്തരിപ്പിച്ച..... ഒരു ദൃശ്യാനുഭവം.

2016ൽ നടന്ന ഉറി ഭീകരാക്രമണത്തേയും അതിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനേയും ആസ്പദമാക്കി Aditya Dhar ഒരുക്കിയ Uri The Surgical Strike ശരിക്കും ഒരു വിസ്മയാനുഭവം തന്നെയാണ്. നടന്ന ഒരു സംഭവത്തെ അദ്ദേഹം ശക്തമായി രചിച്ച് അതിനെ അവിസ്മരണീയമായ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച വാർ-മൂവികളുടെ മുൻനിരയിലേക്ക് എത്തിച്ചിരിക്കുന്നു. ഓപ്പറേഷൻ സീനുകൾ എല്ലാം അതിഗംഭീരം. ശരിക്കും ഞെട്ടിച്ച മേക്കിങ്. ഒരു വാർ സിനിമ എങ്ങന എടുക്കണം എന്നുള്ളതിന് പലർക്കും ഇദ്ദേഹം  ഒരു ഉദാഹരണമാണ്.... പലരും കണ്ടുപഠിക്കേണ്ടതുമാണ്.

Mitesh Mirchandani - Cinematographer യുടെ ഛായാഗ്രഹണത്തെ പറ്റി പറയാൻ വാക്കുകളില്ല ഓരോ ഷോട്ടുകളും കണ്ട് അത്ഭുതത്തോടെ നോക്കി തരിച്ചിരുന്നു പോകും. ഓപ്പറേഷൻ സീനുകളൊക്കെ വിസ്മയിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്. ഗംഭീരം.... അതിഗംഭീരം ഛായാഗ്രഹണം.

 Vicky Kaushal - Major Vihan Singh Shergill എന്ന കഥാപാത്രമായി ആ മനുഷ്യൻ ജീവിച്ചു എന്ന് തന്നെ വേണം പറയാൻ.  അത്രയേറെ മികച്ച രീതിയിൽ അദ്ദേഹം വിഹാൻ എന്ന കേന്ദ്ര കഥാപാത്രത്തെ മികവുറ്റതാക്കി.

ഇന്ത്യൻആരാധനയും കടപ്പാടും ബഹുമാനവും സ്‌നേഹവും എല്ലാം ഒന്നൂടെ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട് ഈ ചിത്രം. അങ്ങേയറ്റം അഭിമാനിക്കുന്നു രാജ്യം കാക്കുന്ന ധീരജവാന്മാരെയോർത്ത്. ഇത്രയേറെ രോമാഞ്ചമുളവാക്കിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇന്ത്യൻ ആർമ്മിയുടെ സർജിക്കൽ സ്ട്രൈക്കിനെ എല്ലാ അർത്ഥത്തിലും അതിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ Aditya Dhar അണിയിച്ചൊരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗവും ഒന്നിനൊന്ന് മെച്ചം.


ഇന്ത്യൻ ആർമ്മി അതൊരു വികാരമാണ്..... അഭിമാനമാണ്.....  ❤😘😎💪

ജയ് ഹിന്ദ് 🇮🇳🇮🇳

© സഞ്ജയ് ധനേഷ്

Comments