കോടതി സമക്ഷം ബാലൻ വക്കീൽ (2019) റിവ്യൂ



വില്ലൻ എന്ന ഇമോഷണൽ ത്രില്ലറിന് ശേഷം ബി. ഉണ്ണികൃഷ്ണൻ ചെയ്ത ഏറ്റവും പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ ഇന്ന് തിയറ്ററുകളിൽ പ്രദര്ശനത്തിനെത്തി.ദിലീപ് വിക്കുള്ള ഒരു കഥാപാത്രമായാണ് വരുന്നു എന്നതായിരുന്നു ട്രൈലർ ആകർഷിക്കാൻ കാരണമായത്.
                 

ചാലക്കുടി ഡി സിനിമാസിലെ രാവിലത്തെ ആദ്യ ഷോക്ക് തന്നെ കേറി. 155 മിനിറ്റുകൾ ദൈർഘ്യമേറിയ ചിത്രം ഒരു ചെറിയ കുറ്റാന്വേഷണ ത്രില്ലർ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജൂനിയർ വക്കിലായി ജോലി ചെയ്തിരുന്ന ബാലൻ വക്കിലിന്റെ അടുത്ത് തന്റെ അളിയൻ മുഗാന്തരം ഒരു കേസ് വന്ന്‌ പെടുകയും അതിനെ ചൊല്ലിയുള്ള പൊല്ലാപ്പുകളും നിഗൂഢതകളും അതിനെയെല്ലാം വക്കിൽ എങ്ങനെ തരണം ചെയ്യും എന്നതാണ് ഈ സിനിമയിലൂടെ ബി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നത്. ഒട്ടും പുതുമയില്ലാത്ത അവതരണ ശൈലിയിലൂടെയുള്ള സംവിധായകന്റെ കഥ പറച്ചിലിനൊപ്പം അജു വർഗീസിന്റെ അസഹനീയമായ കോമഡിക് വേണ്ടിയുള്ള ഡയലോഗുകളും നല്ല വിരസത തുടക്കത്തിൽ തന്നെ സമ്മാനിച്ച്. ഇന്റർവെൽ സമയത്തോട് അടുക്കും മുൻപ് ചിത്രം ഒരു ത്രില്ലർ മൂഡ് സമ്മാനിച്ചുകൊണ്ടു രാണ്ടാം പകുതിക്ക് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ചു. വളരെ സേഫ് സോൺ രീതിയിലുള്ള ഒരു കഥ പറച്ചിലായിരുന്നു പിന്നീട്. എവിടെയൊക്കെയോ അനുഭവിച്ച കഥാ സന്ദരഭങ്ങളും  ആവേശകാരമല്ലാത്ത കഥാ ഗതിയിലൂടെയും ചിത്രം മുന്നേറി. വളരെ ക്ലീൻ ആയി നല്ലൊരു ഉപസംഹാരത്തോടെ ചിത്രം അവസാനിപ്പിക്കുന്നുണ്ട്. ദിലീപ് തന്റെ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തി. സ്വാഭാവികമായി തന്നെ ബാലൻ വക്കിലായി ദിലീപ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്. അജു വർഗീസിന്റെ വാല് പോലെയുള്ള കഥാപാത്രം ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കാം എന്ന ഉദ്ദേശ്യത്തോടെയുള്ള തിരുകി കേറ്റിയ ഒരു കഥാപാത്രം. സിദ്ദിക്ക്, ലെന, മമ്ത, ഗണേഷ് കുമാർ തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷത്തിൽ മികവ് പുലർത്തിയിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ തന്റെ ആവർത്തന വിരസത സമ്മാനിക്കുന്ന സംവിധാന ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിത്രം ഓര്മപ്പെടുത്തുന്നുണ്ട്. ചിത്രം പൂർണ്ണമായും രസിപ്പിക്കുന്നില്ലെങ്കിലും വെറുപ്പിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. എല്ലാം കൊണ്ടും ഒരു ശരാശരി ചിത്രമായി അനുഭവപെട്ടു. അഭിപ്രയം വ്യക്തിപരം.....

My rating : 2.5/5

©CINEMA CLUB