Awe! (2018)



Awe! (2018)

കുറെ കാലത്തിന് ശേഷം വീണ്ടും ഒരു തെലുങ്ക് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത് കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരാണ്. ഇവരുടെ വളരെ വ്യത്യസ്തമായ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

പടം തുടക്കം മുതൽ അവസാനം വരെ ഒരു സെക്കന്റ് പോലും ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന മേക്കിങ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. കൂടാതെ അഭിനയിച്ച ഓരോരുത്തരും മികച്ച പെർഫോമൻസ് ആയിരുന്നു. ഇതുവരെ കാണാത്ത ഇതുവരെ ആരും പറയാത്ത വ്യത്യസ്തമായ ഒരു പ്ലോട്ടിനെ ഇത്രയും ത്രില്ലിങ് ആയി അവതരിപ്പിച്ചു കയ്യടി നേടിയ സംവിധായകൻ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്.

സത്യത്തിൽ സിനിമയുടെ ജനർ പോലും ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഹൊററും സയൻസ് ഫിക്ഷനും സൈക്കോയും എല്ലാം കൂടി ചേർന്ന ഒരു ഇടിവെട്ട് ഐറ്റം തന്നെ.
എല്ലാവരും കാണാൻ ശ്രമിക്കുക. ഒരിക്കലും നിരാശപ്പെടുത്തില്ല. ക്ലൈമാക്സ് കുറച്ചു കണ്ഫ്യൂഷൻ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ഒന്ന് തല പുകച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. തെലുങ്കിൽ ഇതുപോലൊരു പരീക്ഷണ ചിത്രം ചെയ്യാൻ ധൈര്യം കാണിച്ച കാജൽ, നിത്യ, എന്നീ നടിമാർക്ക് അഭിനന്ദനങ്ങൾ. രണ്ടുപേരും ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

നായികയ്ക്ക് ഒരു പ്രാധാന്യവും നൽകാത്ത ഒരു ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമ ഒരു പ്രചോദനവും പരീക്ഷണ ചിത്രങ്ങൾ ചെയ്യാനുള്ള ഊർജവും കൂടിയാണ്.

മികച്ച സിനിമാ അനുഭവം
#Naaz373