അപരൻ

അപരൻ


പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്.


ജയറാമിന്റെ ആദ്യ ചിത്രത്തിൽ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. ജയറാമിന് പുറമെ മധു ,സോമൻ , പാർവതി , ശോഭന ,മുകേഷ് ,ജഗതി തുടങ്ങിയവർ മികച്ച പ്രകടനം നടത്തി.

മികച്ച ക്ലാസിക് മൂവികളിൽ ഒന്നാണ് അപരൻ. കഥ പിന്നീട് ത്രില്ലിങ് തരുന്നുണ്ട്.

ക്ലൈമാക്സ് അതി ഗംഭീരം 

മധു ജയറാം ക്ലൈമാക്സ് സീൻ കഴിഞ്ഞു കണ്ടിരിക്കുന്ന പ്രേക്ഷകന്റെ കിളി പറത്തുന്നു😇.

ക്ലൈമാക്സ് പ്രേക്ഷകനു തിരഞ്ഞെടുക്കാം എന്നാണ് തോന്നിയത്.

മലയാളത്തിൽ കോണ്ഫ്യൂഷൻ തരുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്


A Must Watch Movie