Merkku Thodarchi Malai (2018)



മേർക്കു തൊടർച്ചി മലൈ (2018)

മക്കൾ സെൽവൻ വിജയ് സേതുപതി നിർമിച്ചു ലെനിൻ ഭാരതി  സംവിധാനം ചെയ്ത സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം.

മണ്ണിന്റെ മക്കൾ കർഷകർ ആണെന്നും ഈ മണ്ണ് അവർക്ക് കൂടി അവകാശപ്പെട്ട സ്വത്താണ് എന്നും ശക്തമായ ഭാഷയിൽ അൽപം രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടിയാണ് സിനിമ അവതരിപ്പിക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമവും അവിടുത്തെ കൃഷിക്കാരായ ഒരുപറ്റം സാധാരണക്കാരായ ജനങ്ങളുടെയും ജീവിതം കൂടിയാണ് ഈ സിനിമ. നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് മിക്കവരും പുതുമുഖങ്ങളാണ്. ഇളയരാജയുടെ മനോഹരമായ സംഗീതവും തേനി ഈശ്വറിന്റെ ഗംഭീര ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. ഓരോ ഫ്രെയ്മും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.

ഓരോ സിനിമാ സ്നേഹിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

#Naaz373