PERANBU - A review by Sanjay Dhanesh

*"പേരൻപ്"♥*

'പേരൻപോടെ' 12 അധ്യായങ്ങളായി പ്രേക്ഷകന് മുൻപിൽ തുറന്നിട്ട അതിമനോഹരമായ  ശക്തമായ ജീവിതമെന്ന പാഠപുസ്‌തകം.

അമുദവനും പാപ്പയും ഒരു വിങ്ങലായി കയറിക്കൂടിയത് മനസ്സിലല്ല നെഞ്ചിനകത്താണ്.

Ram- എന്ത് മനുഷ്യനാണ് നിങ്ങൾ.... ഒരു മനുഷ്യന് എത്രത്തോളം ചിന്തിക്കാൻ പറ്റുമോ 2മണിക്കൂർ 27 മിനുട്ട് കൊണ്ട് നിങ്ങൾ അത്രത്തോളം ചിന്തിപ്പിച്ചു.....എത്രത്തോളം വിഷമിക്കാൻ പറ്റുമോ നിങ്ങൾ അത്രത്തോളം വിഷമിപ്പിച്ചു.... ഒരു മനുഷ്യന് എത്രത്തോളം മരവിക്കാൻ പറ്റുമോ അത്രത്തോളം മരവിപ്പിച്ചു......  ഒരു മനുഷ്യന് എത്രത്തോളം സ്വയം ചിന്തിപ്പിക്കാൻ പറ്റുമോ അത്രത്തോളം നിങ്ങൾ ചിന്തിപ്പിച്ചു.

അതിശക്തമായ തന്റെ രചനയെ റാം അദ്ദേഹത്തിന്റെ സംവിധാന മികവുകൊണ്ട് എത്രത്തോളം മികച്ചതാക്കാൻ പറ്റുമോ അതിന്റെ മാക്സിമത്തിൽ ഒരുക്കി വെച്ചിരിക്കുന്നു. കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതെ.... കഥയുടെ ശക്തിയിൽ കഥാപാത്രങ്ങൾക്കും പ്രാധാന്യം തോന്നിപ്പിക്കും വിധം ഒരുക്കിയ ഒരു പ്രത്യേക അനുഭവമാണ് പേരൻപ്. റാമിന്റെ രചനയാണ് യഥാർത്ഥ നായകൻ..... പ്രധാന കഥാപാത്രങ്ങളിലേക്കോ അവരുടെ പ്രകടനങ്ങളിലേക്കോ അല്ല റാം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത് അവരെ ഒരു മീഡിയേറ്ററാക്കി തന്റെ രചനയിലേക്കാണ് അദ്ദേഹം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്..... ആ രചനയെ ഒരു കണ്ണാടിയെന്നോണം സമൂഹത്തിലേക്ക് തിരിച്ചു വെച്ചിരിക്കുന്നു റാം.  വെറും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമായ അമുദവനിലേക്കോ പാപ്പയിലേക്കോ മീരയിലേക്കോ അല്ല റാം വിരൽ ചൂണ്ടുന്നത്.... നമുക്ക് ചുറ്റും ജീവിക്കുന്ന ഒരുപാട് അമുദവന്മാരിലേക്കും പാപ്പാമാരിലേക്കും മീരമാരിലേക്കുമാണ് റാം വിരൽ ചൂണ്ടുന്നത്.

അമുദവനെ സ്നേഹത്തിന്റെ ഒരു പ്രതീകമായാണ് റാം കാണിച്ചിരിക്കുന്നത്..... വൈകല്യമുള്ള തന്റെ മകളുടെ മുൻപിൽ ഒറ്റപ്പെട്ട് നിസ്സഹായനായി പോകുന്ന..... അവളുടെ സന്തോഷത്തിനും സുരക്ഷയ്ക്കും വേണ്ടി ഒറ്റപ്പെട്ട് നടക്കുന്ന അമുദവൻ തന്റെ പാപ്പയെ മാത്രമല്ല പ്രേക്ഷകനേയും തോൽപ്പിക്കുന്നത് സ്നേഹം കൊണ്ടാണ്. അമുദവൻ പറ്റിക്കപ്പെടുന്നതും സ്നേഹത്തെ മുൻനിർത്തിയാണ്.... ആ അമുദവനെ മീര തോല്പിക്കുന്നതും സ്നേഹം കൊണ്ടാണ്.... എങ്ങനെയാവണം ഒരു അച്ഛൻ എന്നതിന് റാം കാണിച്ചു തരുന്ന ഉദാഹരണമാണ് അമുദവൻ. അതിനോടൊപ്പം തന്നെ പെണ്മക്കളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും വ്യക്തമായി അടയാളപ്പെടുത്തി തരുന്നുണ്ട് റാം. അച്ഛൻ എത്രയൊക്കെ സ്നേഹ സമ്പന്നൻ ആയാലും പെൺകുട്ടികളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം..... ഏത് അവസ്ഥയിൽ ജീവിക്കുന്ന കുട്ടിയാണേലും അമ്മയ്ക്കുള്ള സ്ഥാനം അത്‌ എന്താണെന്ന് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് റാം.

ട്രാൻസ്ജെൻഡേഴ്സിനെ സമൂഹം നോക്കിക്കാണുന്ന മോശമായ രീതിക്കിട്ട്   സംഭാഷണങ്ങളുടെയോ, അതിമാരകമായ രംഗങ്ങളുടെയോ പിന്തുണയില്ലാതെ തന്നെ അതിഗംഭീരമായി റാം പ്രഹരിച്ചിട്ടുണ്ട്.

പേരൻപ് ഒരു നിമിഷം പോലും ഒരു സിനിമയായി തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. നമുക്ക് ചുറ്റുമുള്ള നാം കാണാതെ പോകുന്ന.... കണ്ടിട്ടും ശ്രദ്ധിക്കാതെ പോകുന്ന.... ജീവിതത്തെയാണ്.... ശക്തമായ പോരാട്ടയത്തെയാണ് റാം പച്ചയായി വരച്ചു കാണിച്ചു തന്നിരിക്കുന്നത്.

Theni Easwar- അതിമനോഹരമായ..... ഗംഭീരമായ ഫ്രയ്മുകളാൽ അമുദവന്റേയും പാപ്പയുടേയും ജീവിതത്തെ തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്തിട്ടുണ്ട് തേനി. പ്രശംസ മാത്രമല്ല ഒരുപാട് പുരസ്‌കാരങ്ങളും  തീർച്ചയായും അർഹിക്കുന്ന ഛായാഗ്രഹണം.

YuvanShankar Raja - അമുദവനും പാപ്പയ്ക്കും ജീവൻ നൽകിയ മാസ്മരിക സംഗീതം. ഗാനങ്ങൾ എല്ലാം അതി ഗംഭീരം....അതിമനോഹരം..... പശ്ചാത്തല സംഗീതം തന്ന ഫീൽ വളരെ വലുതാണ്. സിനിമയെ ഇത്ര engaging ആയി  കൊണ്ടുപോകുന്നതിൽ വളരെ വലിയൊരു പങ്കും സംഗീതം വഹിച്ചിട്ടുണ്ട്.


Mammootty- അമുദവൻ എന്ന കഥാപാത്രമായി  വാക്കുകൾക്കതീതമായ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. മകൾക്ക് മുന്നിൽ നിസ്സഹയനായി ഒറ്റപ്പെട്ട് പോയ.... സ്നേഹം കൊണ്ട് മകളെ തോൽപ്പിച്ച അമുദവനെ അവിസ്മരണീയമാക്കിയിരിക്കുന്നു ശ്രീ മമ്മൂട്ടി. മമ്മൂട്ടി എന്ന അഭിനേതാവിനെ തിരിച്ചു കിട്ടിയ നിമിഷങ്ങൾ. ശക്തമായ തിരിച്ചു വരവ്. ഒരു മലയാളി എന്നതിൽ അഭിമാനം.

Sadhana - Spastic Paralysis ബാധിച്ച പാപ്പാ എന്ന കഥാപാത്രമായി ജീവിച്ചിട്ടുണ്ട് സാധന. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആ കഥാപാത്രമായി മാറാൻ ഈ മിടുക്കി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാണുന്ന പ്രേക്ഷകനിൽ തന്നെ അത്രയേറെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടേൽ ആ കുട്ടിയുടെ കഷ്ടപ്പാട് എത്രത്തോളമായിരിക്കും.... ഇതൊന്നും ഇവിടത്തെ ജൂറി കാണാതെ പോകുകയാണെങ്കിൽ ഈ അവാർഡ് കൊടുക്കൽ ഒക്കെ നിർത്തുന്നതാണ് നല്ലത്. സാധനയുടെ പ്രകടനം തെല്ലൊന്ന് വ്യതിചലിച്ചിരുന്നെകിൽ ഒരുപക്ഷെ ഇത്ര ഫീൽ തരാൻ ചിത്രത്തിന് സാധിക്കുമായിരുന്നില്ല. അസാധ്യ പെർഫോമൻസ്. 👏👏

Anjali Ameer- മീര എന്ന കഥാപാത്രമായി മനോഹരമായ പ്രകടനമാണ് അഞ്ജലി കാഴ്ച്ച വെച്ചിരിക്കുന്നത്. ആ കഥാപാത്രം   എന്താണോ ആവശ്യപ്പെടുന്നത് അത് 100%  ആത്മാർത്ഥമായി തന്നെ അഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്.



മറ്റുതാരങ്ങളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.

സിനിമ കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും വല്ലാത്ത ഒരു തരത്തിൽ വിങ്ങലായി മനസ്സിനെ വേട്ടയാടുന്ന..... പിന്തുടരുന്ന..... കഥാപാത്രങ്ങൾ..... സിനിമ......

normal ആയ ഒരു പെൺകുഞ്ഞിനെ വളർത്തുന്ന പോലെ എളുപ്പമല്ല...... ഇതുപോലുള്ള കുട്ടികളുടെ കാര്യത്തിൽ,
മറച്ചു ചെയ്യേണ്ട കാര്യങ്ങൾ അവൾ പൊതു സ്ഥലത്ത് പ്രകടിപ്പിക്കുമോ എന്ന ഭയത്തിൽ ഓരോ നിമിഷവും ആധി പൂണ്ട മനസ്സോടെ ഒരു 'അമ്മ..
ചൂഷണങ്ങളിൽ നിന്നും പൊതിഞ്ഞു പിടിച്ചു എത്ര നാൾ ,താൻ ഇവളെ കാക്കും എന്ന് നൊമ്പരപെടുന്ന ആ അമ്മയുടെ ഉള്ളം..
ഇതേ പോലെ എത്ര അമ്മമാർ..!
സ്ത്രീ ആയിട്ടും ഇത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാതെ ഭയപ്പെടുന്ന അമ്മമാരെ ഒരുപാട് കണ്ടിട്ടുണ്ട്..
പക്ഷെ ,  ഇന്നേ വരെ ഒരു അച്ഛനെ കണ്ടിട്ടില്ല..
ഇന്ന് കണ്ടു,
അമുദവാ...❤❤❤❤❤
ഇതൊക്കെ കാണുമ്പോഴാണ്  HOW BLESSED WE ARE എന്ന് മനസ്സിലാകുന്നത്.

റാം നന്ദി നന്ദി നന്ദി🙏


പേരൻപോടെ......

© സഞ്ജയ് ധനേഷ്