Capernaum (2018)



Capernaum (2018)

സിനിമയാക്കപ്പെടേണ്ട ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാർത്ഥ്യം മനസിലാക്കാൻ ഇങ്ങനെയൊരു ചിത്രം വേണ്ടി വന്നു. ഒരിക്കലും ഒരു സിനിമ എന്ന തോന്നൽ വരാതെ സ്ക്രീനിൽ കാണുന്ന ഓരോ ഫ്രയിമും ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത പോലെ ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നിയാൽ ഒരിക്കലും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. കാരണം ചില ജീവിതങ്ങൾ സിനിമയെക്കാൾ സംഭവ ബഹുലമാണ്. അത്തരമൊരു ജീവിതമാണ് ഈ ഇറാനിയൻ ചിത്രത്തിലൂടെ സംവിധായകൻ നാദിൻ ലബാക്കി പറയുന്നത്.

സിനിമയിലേക്ക് വരാം
സെയ്ൻ എന്ന പന്ത്രണ്ട് വയസുകാരൻ പയ്യനിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അവന്റെ കലുഷിതമായ കുടുംബന്തരീക്ഷവും അതിനെ തുടർന്ന് അവൻ കടന്നു പോകുന്ന ഒരു പന്ത്രണ്ട് വയസുള്ള കുട്ടി ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത പല പ്രതിസന്ധി ഘട്ടങ്ങളിലേക്കാണ് അവന്റെ ജീവിതം അവനെ കൊണ്ടെത്തിക്കുന്നത്.

സിനിമയുടെ തുടക്കത്തിൽ തന്നെ സെയ്ൻ അവന്റെ രക്ഷിതാക്കളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് -     'എന്തിനാണ് എന്നെ ഈ ലോകത്തിലേക്ക് നിങ്ങൾ ജനിപ്പിച്ചു വിട്ടത്..???'
കാണുന്ന പ്രേക്ഷകരെ മുഴുവനും ഇരുത്തി ചിന്തിപ്പിക്കാൻ ആ ചോദ്യം മാത്രം മതി. അതുപോലെ നെഞ്ചു നോവുന്ന ഒരുപാട് സന്ദർഭങ്ങളിൽ കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്.

ഒരിക്കലും നിങ്ങൾ ഈ സിനിമയെ ഒരു entertainer എന്ന നിലയിൽ സമീപിക്കരുത്. ഒരു പച്ചയായ ജീവിതം കാണുന്നത് പോലെ കണ്ടാൽ നിങ്ങളുടെ മനസ്സിൽ ഈ സിനിമയും ആ കഥാപാത്രവും എന്നും മായാതെ നിലനിൽക്കും.

ഇതുപോലുള്ള മികച്ച കലാ സൃഷ്ടികൾക്ക്  കൊടുക്കാത്ത ഓസ്കാർ പോലും ഇപ്പോൾ ഓവർ റേറ്റഡ് അവാർഡ് ആയി തോന്നുന്നു.

തീർച്ചയായും കാണേണ്ട സിനിമ.
ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ.
ഒടുവിലെ ആ ചിരി👌

#Naaz373