The Color of Paradise (1999)



The Color of Paradise (1999)

Children of Heaven എന്ന വിസ്മയ സിനിമയ്ക്ക് ശേഷം മാജിദ് മജീദിയുടെ മറ്റൊരു ക്ലാസിക് സിനിമയാണ് കളർ ഓഫ് പാരഡൈസ്.

ബന്ധങ്ങളുടെ മനോഹാരിത ഇത്രമേൽ ഹൃദ്യമായി ചിത്രീകരിച്ച മറ്റൊരു സംവിധായകൻ ലോക സിനിമയിൽ തന്നെ ചുരുക്കം.

അച്ഛൻ - മകൻ, മുത്തശ്ശി - കൊച്ചുമകൻ, സഹോദര സ്നേഹം തുടങ്ങിയ ജീവിത ബന്ധങ്ങളെ അതിന്റെ നൈർമല്യം ഒട്ടും തന്നെ ചോർന്നു പോകാതെ ഒപ്പിയെടുത്ത മനോഹര കലാ സൃഷ്ടി കൂടിയാണ് ഈ സിനിമ. ജീവിതത്തിന്റെ പല അവസ്ഥകളെയും അത് ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന സങ്കീർണമായ മാറ്റങ്ങളും അതേപടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് പരിപൂർണമായി സാധിച്ചിട്ടുണ്ട്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലനെ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രമേൽ ഹൃദ്യമായ പ്രകടനം തന്നെയാണ്. മറ്റ് അഭിനേതാക്കളും മികച്ച രീതിയിൽ തന്നെ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം കണ്ടിരിക്കേണ്ട മനോഹരമായ ചിത്രം. ഒരു സംവിധായകന്റെ രണ്ടേ രണ്ട് ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ അദ്ദേഹത്തോട് ആരാധന തോന്നണമെങ്കിൽ ആ സംവിധായകന്റെ പേര് മാജിദ് മജീദി എന്നായിരിക്കും.

മലയാള പരിഭാഷ എംസോണിൽ ലഭ്യമാണ്.

#Naaz373