Uriyadi (2016) Tamil Movie


ഉറിയടി (2016)

കാലമെത്ര മാറിയാലും മാറാത്ത ചില മനുഷ്യരേയും മാറ്റാൻ കഴിയാത്ത ചില സ്വാർഥ ചിന്തകളേയും അതിന്റെ ഭീകരമായ ഭവിഷ്യത്തിനെയും അത് എങ്ങനെയാണ് ആ സമൂഹത്തെ ബാധിക്കുന്നത് എന്നും ചോരക്കറ കൊണ്ടെഴുതി കാണിച്ച ഗംഭീര രാഷ്ട്രീയ സിനിമയാണ് ഉറിയടി. കാണാൻ കുറച്ചു വൈകിയെങ്കിലും കണ്ടു കഴിഞ്ഞപ്പോൾ ഇങ്ങനെയുള്ള സിനിമകൾക്ക് പിന്നിലും ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ടെന്നുള്ളത് ഒരു ശുഭ സൂചന നൽകി. അത് മറ്റൊന്നുമല്ല ജാതിയ്ക്കും മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അപ്പുറമാണ് മനുഷ്യ സ്നേഹവും, സൗഹൃദവും, സാഹോദര്യവും അതിന്റെ മൂല്യവുമെന്നുള്ള പച്ചയായ സത്യം. ഏത് നാട്ടിലായാലും അവിടുത്തെ യുവാക്കളെ ആദ്യം ആയുധം എടുക്കാൻ പ്രേരിപ്പിക്കുന്നത് അന്നാട്ടിലെ രാഷ്ട്രീയ മേലാളന്മാർ തന്നെയാണ്. അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അവരുടെ എതിരാളികളെ മാത്രമല്ല അവരുടെ ഒപ്പമുള്ളവരെയും ചിലപ്പോൾ അവരെ തന്നെയുമാണ് എന്നും ചിത്രം മുന്നറിയിപ്പ് നൽകുന്നു.

ഈ മികച്ച സിനിമയുടെ പിറകിൽ പ്രവർത്തിച്ച വിജയ് കുമാർ എന്ന ചെറുപ്പക്കാരനാണ് ഈ സിനിമയുടെ നട്ടെല്ല്. ഒരേസമയം സംവിധായകനും നിർമാതാവും സിനിമയിലെ നായകനും എന്തിന് സംഗീതവും സ്ക്രിപ്റ്റും വരെ പുള്ളി തന്നെയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഫുൾ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെയാണ് അവകാശപ്പെട്ടത്. തമിഴ്നാട് രാഷ്ട്രീയം ഏറ്റവും ഒടുവിൽ പറഞ്ഞ കഴിഞ്ഞ വർഷത്തെ തന്നെ മികച്ച സിനിമകളിൽ ഒന്നായ പരിയേറും പെരുമാളിന്റെ കുറച്ചുകൂടി "മാരകമായ" വേർഷൻ ആണ് ഉറിയടി. അതിന്റെ കാരണം നിങ്ങൾക്ക് ഈ സിനിമയുടെ ക്ലൈമാക്സ് കാണുമ്പോൾ മനസിലാവും. 

ചോരയിൽ എഴുതിചേർത്ത മികച്ച പൊളിറ്റിക്കൽ ത്രില്ലർ.

Must Watch Political Thriller 👌

#Naaz373