മധുരരാജ (2019) മൂവി റിവ്യൂ by Mossad



മധുരരാജ : Mossad view


അടുത്ത കാലത്ത് കണ്ട മികച്ചൊരു കോമഡി മാസ് പാക്കേജ് അതാണ് എനിക്ക് മധുരരാജ

മാസ് മസാല സിനിമകളൊരുക്കുന്നതിൽ തനിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന സംവിധായകരില്ല എന്ന് അടിവരയിടുന്ന വൈശാഖിന്റെ സംവിധാനമികവ്.. മമ്മൂക്കയുടെ ടൈറ്റിൽ കാർഡിൽ തുടങ്ങി ആദ്യാവസാനം രോമാഞ്ചം കൊള്ളിക്കുന്ന ഗോപിയണ്ണന്റെ സംഗീതം , മികച്ച ടെക്‌നിക്കൽ ടീം പീറ്റർ ഹെയ്‌ന്റെ സംഘട്ടനങ്ങൾ എല്ലാം കൊണ്ടും രാജ സമ്പന്നമാണ്

കോമഡി രംഗങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ട്വിസ്റ്റിന്റെ ആശാൻ മനോഹരൻ മംഗളോദയം തന്നെ... കൂടെ പതിവിന് വിപരീതമായി മമ്മൂക്കയുടെ കോമഡി രംഗങ്ങളും... 👍 എന്റെ ഒരു അഭിപ്രായത്തിൽ മമ്മൂക്കയെ ഉപയോഗിച്ച് വൈശാഖ് പരീക്ഷിച്ച കോമഡി ഐറ്റങ്ങൾ ലക്‌ഷ്യം കണ്ടത് ഇപ്രവശ്യമാണ്...

എടുത്തുപറയേണ്ട മറ്റൊന്ന് സംഘട്ടന രംഗങ്ങളാണ്.. ആദ്യാവസാനം ഉള്ള എല്ലാ ഫൈറ്റ് സീനുകളും അതിലെ മമ്മൂക്കയുടെ എനർജി ലെവലും 🔥
ഞെട്ടിച്ചു കളഞ്ഞു... ആരാധകനെന്ന നിലയിൽ രോമാഞ്ചിഫിക്കേഷൻ തന്ന സീനുകൾ

അനിമൽ ഫൈറ്റ് എന്നൊക്കെ പേരിട്ട് അണിയറപ്രവർത്തകർ വിശേഷിപ്പിച്ച രംഗങ്ങൾ അതിന്റെ ഒറിജിനാലിറ്റി👌👌 VFX 👌👌
പുലിമുരുകന് ശേഷവും വൈശാഖ് ഒരുപാട് വളർന്നു  എന്ന് തെളിയിക്കുന്ന സീനുകൾ 👏

പാട്ടുകളെല്ലാം മികച്ചവയാണ് പ്രത്യേകിച്ച് സണ്ണി ചേച്ചിയുടെ 😍

"കണ്ടില്ലേ കണ്ടില്ലേ " എന്ന ഗാനത്തിന് താളം തട്ടി തുടങ്ങിയ പ്രേക്ഷകർക്ക് " മോഹമുന്തിരി വാറ്റിയ "  വശ്യ ചുവടുകളോടെ ചേച്ചി അരങ്ങ് തകർത്തപ്പോൾ കൂടെ ആടാതിരിക്കാൻ പറ്റാത്ത അവസ്ഥയായി ❣

കോമഡിയും മാസും കൂടിച്ചേർന്ന ആദ്യ പകുതി ഇതേ ചേരുവയിൽ സെന്റിമെൻസും ചേർത്തൊരുകിയ രണ്ടാം പകുതി... ഇത്രേ ഉള്ളൂ പടം... ജീവൻ തുളുമ്പുന്നു ജീവിതം തുടിക്കുന്നു എന്നൊക്കെ അവകാശപ്പെടുന്ന പച്ച പ്രകൃതി പടങ്ങൾ മാത്രം ഇഷ്ടപെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീയേറ്റർ പരിസരത്തേക്ക് പോകണമെന്ന് ഞാൻ നിര്ബന്ധിക്കില്ല... അതല്ല എല്ലാത്തരം സിനിമയും ഇഷ്ടപെടുന്ന ഒരു സിനിമാപ്രേമിയാണെങ്കിൽ ധൈര്യമായി ടിക്കെറ്റെടുക്കാം മധുരക്കാരൻ രാജയും ടീമും നിങ്ങൾക്ക് വിരുന്നൊരുക്കും അത് മൂന്നരതരം 👌


👎 *Off Topic* 
സിനിമയുടെ ഭാഗങ്ങൾ ലീക്ക് ചെയ്യാൻ മാത്രം തീയേറ്ററിൽ കയറിയ... സിനിമപോലും കാണാതെ ഇന്ററോ അടക്കമുള്ള ആ ക്ലിപ്പുകൾ ഉപയോഗിച്ച്  ഡെഗ്രേഡ് ചെയ്യുന്ന പിതാക്കൾക്ക് മുന്നേ ഭൂജാതരായ മക്കളോട്... രാജ എന്താണെന്നും എങ്ങനെയാണെന്നും ആദ്യാവസാനം ട്രോളികൊണ്ട് മനോഹരൻ മംഗളോദയം പറയുന്നുണ്ട്... എന്തിന്... 
 "എവിടെയെങ്കിലും ഇടിച്ചുനിൽക്കുന്നത്‌വരെ കോമാളിത്തരങ്ങളും മണ്ടത്തരങ്ങളുമായി ഞാനിങ്ങനെ ഓടികൊണ്ടിരിക്കും... " എന്ന് രാജ തന്നെ പറയുന്നുണ്ട്... സൊ രാജയുടെ ഇംഗ്ലീഷും  ഇൻട്രോയും ട്രോളുന്നതിന് മുൻപ് സിനിമ കാണാൻ ശ്രമിക്കുക....
 സിനിമകണ്ടവർക്ക് ദൃഷ്ടാന്തമുണ്ട്...

Thank you 🙏

©Mossad