ഒരു അഡാർ ലൗ (2019)



ഒരു അഡാർ ലൗ (2019)

യാതൊരു പ്രതീക്ഷയും താൽപര്യവും ഇല്ലാതെ കണ്ടിട്ടും പ്രത്യേകിച്ച് എടുത്തു പറയാനും മാത്രം ഒന്നും തന്നെ കാണാൻ കഴിയാതെ പോയ സിനിമ.

മാർക്കറ്റിംഗ് സിംഹം ഒമർ ലുലു ഒരു കാര്യം കൂടി മനസിലാക്കുക. സണ്ണി ലിയോണിനെ വെച്ചു വരെ തന്റെ സിനിമയെ മാർക്കറ്റ് ചെയ്താലും ശരി അതിൽ എന്തെങ്കിലും നല്ലത് ഉണ്ടേൽ മാത്രമേ പ്രേക്ഷകർ കാശും സമയവും മുടക്കി തിയേറ്ററിൽ പോയി പടം കാണു. അല്ലാതെ വെറുതെ ആരെങ്കിലും ഒരു കണ്ണിറുക്കി കാണിച്ചാലൊന്നും ഒരിക്കലും ഒരു സിനിമയും ഹിറ്റ് ആവില്ല. മിനിമം കണ്ടിരിക്കാൻ കഴിയുന്ന എന്തെങ്കിലും കണ്ടെന്റ് കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം. 

മത്സ്യ തൊഴിലാളികളെയും മണി ചേട്ടനെയും വെച്ചുള്ള മാർക്കറ്റിംഗും സിനിമയ്ക്ക് ഗുണം ചെയ്തില്ല. യാതൊരു പണിയും ഇല്ലാത്തവർക്ക് ഒരു തവണ കാണാം. റോഷൻ, പ്രിയ ഇവരെ രണ്ടുപേരെയും ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ളവർ ശരാശരി എങ്കിലും പെർഫോം ചെയ്തിട്ടുണ്ട്. നൂറിൻ ഷെരീഫ് നല്ലൊരു എൻട്രി കിട്ടി. സലിംകുമാർ, ഹരീഷ് കണാരൻ, പ്രദീപ് കോട്ടയം തുടങ്ങിയവർ കൂടി ഇല്ലായിരുന്നു എങ്കിൽ സിനിമ നല്ലൊരു ഉറക്ക ഗുളിക ആയി മാറിയേനെ. 

അവസാന വാക്ക് ഒമർ ഇക്കയോട്
ഇതിൽ നിന്നെങ്കിലും നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഒന്നുകിൽ നല്ലൊരു സ്ക്രിപ്റ്റ് വെച്ചു അഭിനയിക്കാൻ അറിയാവുന്നവരെ വെച്ചു ഓവർ പ്രമോഷൻ ഇല്ലാതെ നല്ലൊരു സിനിമ ചെയ്യുക, അല്ലെങ്കിൽ ഈയൊരു പടം കൊണ്ട് ഈ പരിപാടി നിർത്തുക. ഇതിൽ ഏത് വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ആയി വരരുത്. 

പ്രകാശൻ കാണാൻ ഇരുന്ന ഞാനാ. അത് കിട്ടാത്ത കൊണ്ട് ഇതിന് തല വെച്ചു. 

മറക്കാനാവാത്ത അനുഭവം.

#Naaz373