My Name Is Khan (2010)



My Name Is Khan (2010)
A Karan Johar Film

ലോകത്തിൽ രണ്ട് തരം ആളുകളാണുള്ളത്. 
നല്ലയാളുകളും മോശം ആളുകളും. നല്ല ആളുകൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ മോശം ആളുകൾ മോശമായി ജീവിക്കുന്നു. എന്നാൽ ഇതിന് രണ്ടിനും ഇടയിൽ കുടുങ്ങി പോകുന്ന ചിലരുണ്ട്. നല്ലത് ചെയ്താലും അതിനെ മോശമാക്കി ചിത്രീകരിച്ചു കൊണ്ട് ജീവിതം കൈവിട്ടു പോകുന്ന ചിലർ. അങ്ങനെയുള്ള ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. 

ഷാരൂഖ് ഖാൻ, കജോൾ താരജോഡികൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ മത ഭീകരതയുടെ ഏറ്റവും ഭയാനകമായ മുഖം തുറന്ന് കാട്ടുന്നു. റിസ്‌വാൻ ഖാൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ പേരിനോടുവിലെ ഖാൻ എന്ന ജാതിപ്പേര് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അതിനെ മറികടക്കാൻ അയാൾ നടത്തുന്ന ധീരമായ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. 

ഷാരൂഖിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ എടുത്ത് പറയേണ്ട കഥാപാത്രം തന്നെയാണ് റിസ്‌വാൻ ഖാൻ. Asperges Syndrome എന്ന അപൂർവ രോഗമുള്ള വ്യക്തിയായി അദ്ദേഹം ജീവിച്ചു കാണിച്ചു. ഇമോഷണൽ സീനുകളെല്ലാം കണ്ണ് നനയിച്ചു. പ്രത്യേകിച്ച് ആ പള്ളിയിൽ വെച്ച് സ്വന്തം മകനെ കുറിച്ച് പറയുന്ന രംഗങ്ങളൊക്കെ അതിഗംഭീരം എന്നല്ലാതെ പറയാൻ വാക്കുകകളില്ല.

അമ്മ-മകൻ, ഭർത്താവ്-ഭാര്യ, അച്ഛൻ-മകൻ ബന്ധങ്ങൾ എല്ലാം സിനിമയിൽ മനോഹരമായി ചിത്രീകരിക്കാൻ സംവിധായകൻ കരൺ ജോഹറിന് കഴിഞ്ഞു. രണ്ടേമുക്കൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ഏറ്റവും വലിയ ആകർഷണം മലയാളിയായ കെ.യു മോഹനൻ ഒരുക്കിയ മികച്ച വിഷ്വൽസ് തന്നെയാണ്. എ ആർ റഹ്‌മാന്റെ സംഗീതവും മികവ് പുലർത്തി.

മതത്തിന്റെ പേരിലുള്ള എല്ലാ തരം അതിക്രമങ്ങളെയും ചിത്രം നിശിതമായി വിമർശിക്കുന്നുണ്ട്. കഥ നടക്കുന്നത് അമേരിക്കയിൽ ആണെങ്കിൽ കൂടിയും നമുക്ക് പരിചിതമായ സാമൂഹിക പ്രശ്നങ്ങൾ തന്നെയാണ് സിനിമ ചർച്ച ചെയ്യുന്നത്. മുസ്ലിമായി ജനിച്ചത്‌കൊണ്ട് മാത്രം ഒരാൾ ഒരിക്കലും തീവ്രവാദി ആകില്ലെന്നും അതിനുമപ്പുറം മനുഷ്യത്വം എന്ന വലിയൊരു ലോകമുണ്ടെന്നുമുള്ള മഹത്തായ സന്ദേശവും സിനിമ പങ്കുവെക്കുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ ഒരു പ്രളയം ഉണ്ടാകുന്ന രംഗമുണ്ട്. അത് കണ്ടപ്പോൾ ഒരു നിമിഷം നമ്മൾ പ്രളയ ദിവസങ്ങളിൽ അനുഭവിച്ച പ്രയാസങ്ങൾ ഓർത്തുപോയി. 

മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറമാണ് മനുഷ്യസ്നേഹം. അതുകൊണ്ട് തന്നെ ഓരോ മനുഷ്യ സ്നേഹിയും ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണിത്. 

My Name Is Muhammad
I am not a Terrorist

#Naaz373