Oru Yamandan Premakadha (2019) Review By Vishunu Dev



ഒരു യമണ്ടൻ പ്രേമകഥ (2019)

നീണ്ട വർഷത്തെ കാത്തിരിപ്പിനിൽ ഓടിവിൽ ആണ് ദുൽഖർ സൽമാൻ എന്ന നടന്റെ ഒരു സിനിമ റിലീസ് ആവുന്നത് തന്നെ അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഒരുപാട് തന്നെ ആയിരുന്നു.അതൊന്നും ഒട്ടും കുറക്കാതെ തന്നെ ആയിരുന്നു ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമ👌👏ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല സിനിമ😍രണ്ടുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് മലയാളത്തിൽ റിലീസ് ആയ ദുൽഖർ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.തൂലിക ചലിപിച്ചത് ഹിറ്റ്‌ തിരക്കഥാകൃത്തുക്കൾ ആയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുമിച്ച് ആണ് എന്ന് കേട്ടപ്പോൾ തന്നെ പ്രതീക്ഷകൾ വാനോളം ആയിരുന്നു❤അമർ അക്ബർ അന്തോണി, കട്ടപ്പനയിൽ ഹൃത്വിക് റോഷൻ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും ഒഎസ് ഹിറ്റ് ചിത്രവുമായി തന്നെ ഈ തവണയും ഇരുവരുടെയും വരവ്😍👏

ലല്ലു എന്ന കൊച്ചിക്കാരൻ ചെറുപ്പക്കാരന്റെ കഥാപാത്രം വളരെ തന്മയത്വത്തോടെ തന്നെ DQന് ചെയ്യാൻ സാധിച്ചു👏വല്യ കാശുള്ള വീട്ടിൽ ജനിച്ചിട്ടും പെയിന്റ് പണിക്ക് പോകുന്ന ലല്ലുവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന നർമ്മം നിറഞ്ഞതും അല്ലാതെയുമായ സംഭവികാസങ്ങളികൂടെ ആണ് ഈ കഥ മുന്നോട്ടു പോകുന്നത്. കൂടെ തനി ലോക്കൽ കൂട്ടുകാരായ 3 പേരും😂ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി.സി.നൗഫൽ ആണ് ഒരു പിഴവ് പോലും സംവിധാനത്തിൽ പറയാൻ കഴിയില്ല ഇത്രയും വല്യ ഒരു ടീം വെച്ചു നല്ലൊരു സിനിമ ചെയ്തതിൽ ഒരു വല്യ കയ്യടി അർഹിക്കുന്നു👏കോമെഡിയും ചില വൈകാരിക നിമിഷങ്ങളും കൃത്യമായ അളവിൽ കഥ പറഞ്ഞ ഈ ചിത്രം ദുൽഖർ ഫാൻസിന് ആഘോഷിക്കാനും കുടുംബ പ്രേക്ഷകർക്ക് ആദ്യാവസാനം വരെ എന്റർടെയ്ൻ ചെയ്യാൻ രചയിതാകൾക്ക് കഴിഞ്ഞു💯👏😍സുജിത് വാസുദേവ് കാമറ ആണെന്ന് പറയുമ്പോൾ പിന്നെ പറയണ്ടല്ലോ👌 സ്റ്റണ്ട് സീനിലെ ഒരു ഷോട്ട് വളരെ അധികം ഇഷ്ടപ്പെട്ടു❤

പാഞ്ഞികുട്ടൻ, വിക്കിപീടിക, ടെനി ഇവർ 3 പേരും ആണ് ലാലുവിന്റെ സന്തത സഹചാരികൾ.വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ, സലിം ഏട്ടൻ ഇവർ 3 പേരും ചേർന്നാൽ പിന്നെ പറയേണ്ട കാര്യം ഇല്ലാലോ😂👌ഓരോ കൗണ്ടറും ഒന്നിനൊന്നു മെച്ചം ആയിരുന്നു 1 ,2 ചളികൾ ഒഴിച്ചാൽ.ഇവർ അല്ലാതെ തന്നെ ഹരീഷ് കണാരൻ, ധർമജൻ, പ്രദീപ്, അങ്ങനെ നീണ്ട കോമഡി താര നിര തന്നെ ഉണ്ട് ഈ സിനിമയിൽ അവർക്കൊക്കെ തങ്ങളുടെ മികവ് പുലർത്താൻ കഴിഞ്ഞു എന്ന് തന്നെ പറയാൻ സാധിക്കാം👏💯

കുറച്ചു ഉള്ളുവെങ്കിലും ഇടയ്ക്ക് വന്നു പോവുന്ന ബൈജു ചേട്ടനും സുരാജേട്ടനും ഒരു രക്ഷ ഇല്ലാത്ത അഭിനയം ആയിരുന്നു സുരാജേട്ടന്റെ ആക്ഷൻ ഹീറോ ബിജു സിനിമയിലെ അഭിനയം ഓർമ വന്നു വളരെ കിടിലം പ്രകടനം.നിഖിലയും, സംയുതയും തങ്ങൾക്കു കിട്ടിയ കഥാപാത്രം ഭദ്രമാക്കി.
ഇതുവരെ കാണാത്ത ഒരു വേഷം തന്നെ ആയിരുന്നു *ബിബിൻ* ചേട്ടന്റെ കഥാപാത്രം😍ഒരു രക്ഷ ഇല്ലാത്ത അഭിനയം 💯ബിബിൻ ചെയ്ത വേഷം അദ്ദേഹത്തിന്റ കാരൃർ ബെസ്റ്റ് തന്നെ ഉറപ്പ്😍

ഒരു പോരായ്മ ആയി തോന്നിയത് തിരക്കഥ തന്നെ ആയിരുന്നു. ആദ്യ ഭാഗം കഥ രഹിതം ആണെങ്കിലും രണ്ടാം ഭാഗം ഒരു കെട്ടുറപ്പ് ഇല്ലാത്തപോലെ തോന്നി പോയി👎

പാട്ടിന്റെ കാര്യത്തിൽ മുറ്റത്തേക്കൊമ്പിലെ പെണ്ണ് എന്ന ഗാനത്തിലെ വെത്യസ്‌ഥമായ ഡാൻസ് വളരെ ശ്രെദ്ധ നേടുന്നത് തന്നെ ആണ്👌കൊതിയൂറു എന്ന പാട്ടിലെ സീനുകൾ വളരെ ഇഷ്ടം തോന്നി

മൊത്തത്തിൽ പറഞ്ഞാൽ ഒരു Fun Family Comedy Entertainment ❤😍💯

മേൽ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

*MY RATING 3.5/5


*വിഷ്ണു ദേവ്😍