Zindagi Na Milegi Dobaara (2011)



Zindagi Na Milegi Dobaara (2011)

കുറെ കാലമായി കാണണമെന്ന് കരുതി മാറ്റി വെച്ച സിനിമ. കണ്ടുകഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കാണാൻ വൈകിയതിലുള്ള സങ്കടം. അങ്ങനെ ഒരുപാട് ഫീൽ തോന്നിയ നല്ലൊരു ഫീൽ ഗുഡ് ഫ്രണ്ട്ഷിപ്പ് മൂവി. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെയിനിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ മികച്ച വിഷ്വൽസ് കൊണ്ടും സമ്പന്നമാണ്. ആ രാജ്യത്തിന്റെ മുഴുവൻ സൗന്ദര്യവും അവിടുത്തെ സംസ്കാരവും ഒപ്പിയെടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

സൗഹൃദവും പ്രണയവും കുടുംബ ബന്ധങ്ങളും അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാവിധ മേഖലകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ഫർഹാൻ അക്തറിന്റെ ഇമ്രാൻ എന്ന കഥാപാത്രത്തോട് ഒരുപാട് ഇഷ്ടം തോന്നി. നല്ല ഡെപ്ത് ഉള്ള ക്യാരക്ടർ തന്നെയായിരുന്നു ഇമ്രാൻ എന്ന കഥാപാത്രം. ക്ലൈമാക്സിൽ നസിറുദ്ദീൻ ഷായുടെ ഒപ്പമുള്ള സീനുകളെല്ലാം തികച്ചും Outstanding Performance തന്നെയാണ് ഫർഹാൻ അക്തർ കാഴ്ച വെച്ചത്. ജീവിതം ഒരു ആഘോഷം ആക്കി മാറ്റിയ മൂന്നു ചെറുപ്പക്കാരുടെ കഥ എന്ന് സിനിമയെ ചുരുക്കത്തിൽ പറയാം. ഹിന്ദി സിനിമകൾ അധികം കാണാത്ത എനിക്ക് ഈ സിനിമ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചത്. ജീവിതത്തിന്റെ ഓരോ നിമിഷവും അസ്വാദിക്കാൻ വേണ്ടിയുള്ളതാണ് എന്ന സന്ദേശവും സിനിമ നൽകുന്നുണ്ട്. 

ജീവിതത്തിലെ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വില കല്പിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. 

Personally Recommended 👌

#Naaz373