Fanaa (2006)



Fanaa (2006)
A Film by Kunal Kohli

ആമിർ ഖാൻ, കജോൾ താര ജോഡികൾ ചേർന്ന് അഭിനയിച്ച് 2006 ൽ പുറത്തിറങ്ങിയ സിനിമയാണിത്. ഇന്ത്യ പാകിസ്ഥാൻ ഭീകര ബന്ധങ്ങൾ പരാമർശിക്കുന്ന സിനിമ അക്കാലത്ത്  വൻ വിവാദങ്ങൾക്ക് കാരണമായി. പാകിസ്ഥാൻ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഒരു പ്രണയകഥയാണ് സിനിമ പറയുന്നത് എങ്കിൽ കൂടിയും കാശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർഷങ്ങളായി നടക്കുന്ന ഭീകരാക്രമങ്ങളും തീവ്രവാദ ബന്ധങ്ങളും ചിത്രത്തിൽ പറയാതെ പറയുന്നുണ്ട്. ആദ്യ പകുതിയിൽ ഇതൊരു ലൗ സ്റ്റോറി ആണെന്ന് തോന്നുമെങ്കിലും ചിത്രം അക്കാലത്തെ ഇന്ത്യ പാക് രാഷ്ട്രീയവും സിനിമ ചർച്ച ചെയ്യുന്നു.

ആമിറിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാണ് ഈ സിനിമയിലേത്. ഒരു പ്രത്യേക ദൗത്യവുമായി ഇന്ത്യയിൽ എത്തുന്ന റെയ്‌ഹാൻ എന്ന പാകിസ്ഥാനിയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ആമിറിനെ കൂടാതെ കജോൾ, ഋഷി കപൂർ, തബു, ശരത് സക്സേന തുടങ്ങിയവരും അവരുടെ റോളുകൾ മികച്ചതാക്കി. 

ഒരു പ്രണയകഥ എന്നതിലുപരി സിനിമ രാജ്യസ്നേഹത്തിന് നല്കിയ പ്രാധാന്യവും തീവ്രവാദത്തിന് എതിരായ നിലപാടും സിനിമയെ ഒരുപടി മുകളിലുള്ള അനുഭവമാക്കി മാറ്റുന്നു. പൂർണമായും കാശ്മീരിൽ ചിത്രീകരിച്ച രണ്ടാം പകുതിയിൽ ഇന്ത്യ പാകിസ്ഥാൻ അതിർത്തി കൂടിയായ ജമ്മു കാശ്മീരിന്റെ മുഴുവൻ പ്രകൃതി സൗന്ദര്യവും കാണാം. ഒപ്പം കുറെ നല്ല പാട്ടുകളും സിനിമയിലുണ്ട്. പാട്ടുകൾ എല്ലാം അക്കാലത്തെ സൂപ്പർഹിറ്റ് ആയിരുന്നു.  ഒട്ടും ക്ലിഷേ ആക്കാതെ അവസാനിപ്പിക്കുന്ന  ക്ലൈമാക്സ് തന്നെയാണ്  സിനിമയുടെ ഏറ്റവും വലിയ ആകർഷണം. 

രണ്ടേമുക്കാൽ മണിക്കൂർ മാറ്റിവെച്ചു കണ്ടാൽ ഒരിക്കലും നഷ്ടം ആവാത്ത നല്ലൊരു സിനിമ. 

#Naaz373