പൊറിഞ്ചു മറിയം ജോസ് (2019) Movie Review



പൊറിഞ്ചു മറിയം ജോസ് (2019)


ആദ്യ ദിനം മിസ്സ്‌ ആക്കരുതെന്ന് ഉറപ്പിച്ച ചിത്രം..  
വിവാദങ്ങളും ചിത്രം കാണാനുള്ള ആക്കം കൂട്ടി.. 

1985ലെ ഒരു പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചു നടക്കുന്ന വഴക്കും അടുത്ത പെരുന്നാളിനുള്ള അതിന്റെ പക പോക്കലുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.. 

പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പനും നിറഞ്ഞാടുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ടര മണിക്കൂറാണെങ്കിലും പ്രേക്ഷകന്  ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ ആവില്ല.. 
അത്തരത്തിൽ ഉള്ള മേക്കിങ് 👌🔥

സംവിധായകൻ ജോഷിയുടെ ഒന്നൊന്നര തിരിച്ചുവരവ് എന്ന് തന്നെ വിശേഷിപ്പിക്കാം "പൊറിഞ്ചു മറിയം ജോസ് " 

എണ്ണത്തിൽ കുറവാണെങ്കിലും ഉള്ള നർമ്മ രംഗങ്ങൾ പൊട്ടിച്ചിരിപ്പിക്കുന്നതാണ് 😅👌

ചെമ്പന്റെ ഡിസ്കോ രംഗങ്ങൾ, ,  കിടിലോൽ കിടിലം 😍🔥 എത്ര അനായാസമായാണ് ആ രംഗങ്ങൾ ചെമ്പൻ ചെയ്തിരിക്കുന്നത്.. 

ഫസ്റ്റ് ഹാൾഫിന്റെ തലമൂത്ത ചേട്ടൻ ആയി വരും സെക്കന്റ്‌ ഹാഫ് 👌👌

അടിപൊളി ഗാനങ്ങളാലും,  കോരിത്തരിപ്പിക്കുന്ന ആക്ഷൻ സീനുകളാലും,  കണ്ണ് നനയിക്കുന്ന ഇമോഷണൽ രംഗങ്ങളാലും ഒരു വിരുന്ന് തന്നെയാണ് "പൊറിഞ്ചു മറിയം ജോസ്".. 🔥👌

പറയാതെ വയ്യ, ഒരു രക്ഷയുമില്ലാത്ത പ്രണയ രംഗങ്ങൾ 👌💛

നൈല 😌😍

തിയേറ്ററിൽ നിന്ന് നഷ്ടപ്പെടുത്താതിരിക്കുക.. 🙌
മാസ്റ്റർ ക്ലാസ്സ്‌ ഐറ്റം 😇🥳

© Stephin