ലൗ ആക്ഷൻ ഡ്രാമ (2019) റിവ്യൂ



Love Action Drama (2019)
സംവിധാനം:- ധ്യാൻ ശ്രീനിവാസൻ

ഇഷ്ടം👍

Aju Nivin Combo👌
ചില കൗണ്ടറുകൾ ഒക്കെ തലയറിഞ്ഞു ചിരിച്ചു. നിവിൻ സേഫ് സോണിൽ വന്നാൽ പടം സേഫ് ആകുമെന്ന് വീണ്ടും തെളിയിച്ചു. കോഴി റോളുകൾ എന്നും നിവിന്റെ കയ്യിൽ ഭദ്രമാണ്.😂

നയൻതാര
പുള്ളിക്കാരിയെ ഏറ്റവും സൗന്ദര്യത്തോടെ തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാലും എനിക്ക് അതിലും ഇഷ്ടമായത് 'പ്രിയ' യുടെ റോൾ ചെയ്ത നടിയെയാണ്. നയൻസിന്റെ കൂടെ കട്ടയ്ക്ക് നിന്ന പെർഫോമൻസ് ആയിരുന്നു.

ജോമോൻ ടി ജോണിന്റെ മാരക DOP 👌
സിനിമയെ കുറച്ചെങ്കിലും എൻഗേജിങ് ആക്കുന്ന ഘടകം ജോമോൻ ടി ജോണിന്റെ വിഷ്വൽസ് ആണ്. 

കുടുക്ക് സോങ്😍
ഈയടുത്ത കാലത്ത് ഇത്രയധികം എനർജറ്റിക് ആയ പാട്ട് വന്നിട്ടില്ല. തിയേറ്ററിൽ ഈ പാട്ട് കാണുന്നത് വല്ലാത്തൊരു എനർജി തന്നെയാണ്. 

കഷ്ടം👎

സംവിധാനത്തിൽ വന്ന പാളിച്ചകൾ
സെക്കന്റ് ഹാഫ് പടം എങ്ങോട്ടോ പോയി. അത് ഒടുവിൽ വലിയൊരു ട്വിസ്റ്റിൽ വന്ന് ഇടിച്ചു നിൽക്കുന്നിടത്ത് പടം ഫിനിഷ്. ചില സമയം തമിഴ് സിനിമ കാണുന്ന പോലൊരു ഫീൽ തോന്നി. മിക്കവരും തമിഴ് സിനിമയിൽ നിന്നുള്ളവർ ആയതുകൊണ്ട് ആയിരിക്കാം.

വിനീത് ശ്രീനിവാസന്റെ അന്യായ വെറുപ്പിക്കൽ
അനിയന്റെ പടത്തിൽ ചേട്ടൻ വേണമെന്ന നിർബന്ധം കൊണ്ടാണോ വിനീത് ഈ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്ന് തോന്നിപ്പിക്കുന്ന അരോചകമായ രീതിയിലുള്ള പ്രകടനം. എന്തായാലും പുള്ളിക്ക് ഒട്ടും ചേരാത്ത റോളായി സുമൻ എന്ന കഥാപാത്രത്തെ തോന്നി

ആവശ്യമില്ലാത്ത സീനുകൾ കുത്തിക്കേറ്റി സെക്കന്റ് ഹാഫ് മൊത്തത്തിൽ സംവിധായകന്റെ കയ്യിൽ നിന്ന് പോയി. എന്തൊക്കെയോ കാട്ടിക്കൂട്ടി പടം എങ്ങനെയെങ്കിലും തീർക്കുക എന്ന ലക്ഷ്യത്തോടെയാണോ സിനിമ ചെയ്തത് എന്ന് വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ. 

മൊത്തത്തിൽ ഒരു വട്ടം തിയേറ്ററിൽ കണ്ട് ചിരിക്കാനുള്ള വക ചിത്രം നൽകുന്നുണ്ട്. കുടുംബ പ്രേക്ഷകർക്ക് വേണ്ട എല്ലാവിധ ചേരുവകളും സിനിമയിൽ ആവോളമുണ്ട്. വ്യക്തിപരമായി എനിക്ക് സിനിമ ശരാശരി ആയേ തോന്നിയുള്ളൂ.


#Naaz373