കാപ്പാൻ (2019) മൂവി റിവ്യൂ



കാപ്പാൻ (2019)
സംവിധാനം:- കെ വി ആനന്ദ്

ഇഷ്ടങ്ങൾ👍

സൂര്യ - മോഹൻലാൽ കോംബോ👌
യാതൊരുവിധ മുൻവിധി കളും ഇല്ലാതെ സിനിമ കാണാൻ പോയ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയ പ്രകടനം ആയിരുന്നു രണ്ടുപേരുടെയും. ഗസ്റ്റ് റോളിൽ വരുമെന്ന് കരുതിയ ലാലേട്ടൻ ആദ്യ പകുതി മുഴുവൻ നിറഞ്ഞു നിന്നപ്പോൾ കൂടെ കട്ടയ്ക്ക് സൂര്യയും ഒപ്പം ചേർന്നു. 

ആക്ഷൻ രംഗങ്ങൾ👌
പീറ്റർ ഹൈൻ നിരാശപ്പെടുത്തിയില്ല. കാഷ്മീരിൽ വെച്ചുള്ള ഫൈറ്റ് ഒരു രക്ഷയുമില്ല. ട്രെയിൻ ഫൈറ്റ് മാത്രമാണ് കുറച്ചു മടുപ്പിച്ചത്. ബാക്കിയൊക്കെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. 

ഹാരിസ് ജയരാജ് 😍
പാട്ടുകൾ അത്രയ്ക്ക് ബോധിച്ചില്ലെങ്കിലും ബിജിഎം നോ രക്ഷ. ടൈറ്റിൽ ബിജിഎം ഒക്കെ മാരകം. ഹാരിസ് ജയരാജിന്റെ വൻ തിരിച്ചു വരവ് കൂടിയാണ് കാപ്പാൻ. 

അവസാനം വരെ നിലനിർത്തിയ സസ്പെൻസ് ചിത്രത്തെ കൂടുതൽ എൻഗേജിങ് ആക്കുന്നു. വില്ലൻ വേഷം ചെയ്‌ത നടനും മികച്ചു നിന്നു.

പോരായ്മകൾ👎

വി എഫ് എക്‌സ് 
സിനിമയുടെ ഒഴുക്കിനൊത്ത് പോകാത്ത വി എഫ് എക്‌സ് കല്ലുകടിയായി തോന്നി. അതേപോലെ ക്ലൈമാക്സിന് മുൻപുള്ള ട്രെയിൻ ഫൈറ്റും സുഖിച്ചില്ല. 

മൊത്തത്തിൽ കാപ്പാൻ സൂര്യയുടെ നല്ലൊരു തിരിച്ചു വരവെന്ന് തന്നെ നിസംശയം പറയാം. എല്ലാ വാണിജ്യ ചേരുവകളും ഉൾപ്പെടുത്തിയ മികച്ച സിനിമ തന്നെയാണ് കാപ്പാൻ. എല്ലാ തരം പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള വക ചിത്രത്തിലുണ്ട്. 

#Naaz373