The Father (1996) Movie Review




The Father (1996)

A Film by Majid Majidi


ചില സിനിമകൾ കാലത്തിനും ദേശത്തിനും ഭാഷകൾക്കും അപ്പുറത്ത് ലോകത്തിന് മുഴുവൻ സ്വീകാര്യമാകുമ്പോൾ മാത്രമാണ് ആ സിനിമയെ ക്ലാസിക് എന്ന് പറയുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമ തീർച്ചയായും ക്ലാസിക്  ആണ്. കാരണം വെറും ഒന്നര മണിക്കൂർ കൊണ്ട് ചിത്രം കാണിച്ചു തരുന്നത് ഒരുകൂട്ടം മനുഷ്യരുടെ  ജീവിതമാണ്, അതിന്റെ യാഥാർഥ്യങ്ങളാണ്.


ബന്ധങ്ങൾ തമ്മിലുള്ള ആഴം ഇത്രയും മനോഹരമായി മറ്റൊരു സംവിധായകനും അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ഇദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനായി മാറിയത്. തന്റെ ഓരോ സിനിമയിലും തന്റേതായ കൈയൊപ്പ് ചാർത്തിയ ലെജൻഡ് കൂടിയാണ് അദ്ദേഹം.

എല്ലാം കൊണ്ടും ലോക സിനിമയിലെ മുൻനിര സംവിധായകരുടെ ഒപ്പം ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സൃഷ്ടികളും അനശ്വരമായി നിലനിൽക്കും.

Majid Majidi ❤️

മനുഷ്യബന്ധങ്ങൾക്ക് ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഈ സിനിമ കണ്ടാൽ മനസിലാകും.
തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

#Naaz373