അഹം (1992) MOVIE REVIEW

 🎥 അഹം (1992)

സംവിധാനം :- രാജീവ്നാഥ്‌


അഹം എന്നാൽ ആത്മജ്ഞാനം എന്നാണർത്ഥം.

സിദ്ധാർത്ഥൻ എന്ന സങ്കീർണമായ വ്യക്തിത്വത്തിന്റെ ഉടമയായ മനുഷ്യന്റെ അതിലേറെ സങ്കീർണമായ അയാളുടെ മനസ്സിലേക്കുള്ള യാത്രയാണ് ഈ സിനിമ. ആത്മീയതയുടെ കാവിക്കുപ്പായത്തിനുള്ളിലെ പച്ച മനുഷ്യനായ സിദ്ധാർഥന്റെ കഴിഞ്ഞ കാല ജീവിതമാണ് സിനിമയുടെ പ്രമേയം. പൂർണമായും ഇതൊരു സൈക്കോളജിക്കൽ ഡ്രാമയാണ്.


മോഹൻലാൽ എന്ന അതുല്യ പ്രതിഭാസത്തിന്റെ അസാധാരണമായ പ്രകടനമാണ് സിനിമയുടെ ആത്മാവ്. ഒപ്പം ഉർവശി, രമ്യാ കൃഷ്ണൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, വിജയരാഘവൻ, ജഗതി ചേട്ടൻ തുടങ്ങിയ എല്ലാവരും സിനിമയെ ജീവസുറ്റതാക്കി മാറ്റി. 


തികച്ചും അണ്ടർ റേറ്റഡ് ആയിപ്പോയ സിനിമ. അധികമാരും പറഞ്ഞു കേൾക്കുക പോലും ചെയ്തിട്ടില്ലാത്ത ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ ഒപ്പം ചേർത്ത് വെക്കാം. ദാസേട്ടൻ പാടിയ  ഒരുപിടി നല്ല ഗാനങ്ങളും ചിത്രത്തിലുണ്ട്.


മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് കൂടി സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഓരോരുത്തരുടെ ഉള്ളിലുമുള്ള ഉപബോധ മനസ്സിനെയും അതിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുമ്പോഴുള്ള ദാരുണമായ അവസ്ഥയും സംവിധായകൻ നമ്മോട് സംവദിക്കുന്നുണ്ട്. ഒരിക്കൽ കണ്ടാൽ ഒരുപാട് നേരം നമ്മെ വേട്ടയാടുന്ന സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സ്. 

ഇനി കുറച്ചു നാൾ സിദ്ധാർത്ഥൻ കൂടെയുണ്ടാകും.


ഒരു MUST WATCH ൽ കുറഞ്ഞതൊന്നും ഈ സിനിമയെക്കുറിച്ച് പറയാനാകില്ല.


#Naaz373😊

Comments