കോലങ്ങൾ (1981)


 


കോലങ്ങൾ (1981)
സംവിധാനം:- കെ ജി ജോർജ്

തന്റെ സിനിമകളിലൂടെ തന്റെതായ ആശയങ്ങളും രാഷ്ട്രീയവും വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ധൈര്യം കാണിച്ചിട്ടുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കെ ജി ജോർജ്. തന്റേടത്തോടെ അത് തുറന്നടിച്ചു അദ്ദേഹം ഈ സിനിമയിലും പറഞ്ഞിട്ടുണ്ട്.

നന്മയുടെ നാട്ടുമ്പുറ കഥകൾ മാത്രം കണ്ട് ശീലിച്ച മലയാളികൾക്ക് നാട്ടുമ്പുറത്തിന്റെയും ഗ്രാമീണ ജീവിതങ്ങളുടെയും മറ്റൊരു വൈകൃതമായ മുഖം ചിത്രം തുറന്ന് കാട്ടുന്നു. എല്ലാ ജീവിതങ്ങളും ഒരിക്കലും ഹാപ്പി എൻഡിങ് ആയിട്ടല്ല അവസാനിക്കുന്നത്. മരണത്തിന്റെ കറുപ്പും കാമത്തിന്റെ ചുവപ്പും സ്നേഹത്തിന്റെ മാധുര്യവും രക്തത്തിന്റെ ചൂരുമുള്ള ജീവിതങ്ങളും നമുക്ക് ചുറ്റുമുണ്ടെന്നു കൂടി ഓർമിപ്പിക്കുന്ന ചിത്രത്തെ എക്കാലത്തെയും ക്ലാസിക് സിനിമകളുടെ ഒപ്പം ചേർത്ത് നിർത്താം.

ഇന്നത്തെ റിയലിസ്റ്റിക് സിനിമകളുടെയൊക്കെ ഉത്ഭവം ഇതുപോലുള്ള കാലാതീതമായ മികച്ച സൃഷ്ടികളിൽ നിന്നാണെന്ന് നിസംശയം പറയാം. ഒരു കാലഘട്ടത്തിന്റെ കഥ അതേപടി പകർത്തി വെച്ചിരിക്കുന്ന, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ക്ലാസിക്ക്.

#Naaz373


Comments