വെള്ളം (2021) MOVIE REVIEW


 


വെള്ളം (2021)
സംവിധാനം:- പ്രജേഷ് സെൻ

നീണ്ട ഒരു വർഷത്തിന് ശേഷമുള്ള തിയേറ്റർ കാഴ്ച. അതും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ. ട്രയ്ലർ കണ്ടപ്പോൾ തന്നെ എന്തായാലും കാണണം എന്ന് തീരുമാനിച്ച സിനിമയായിരുന്നു. പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെ ആഗ്രഹിച്ചതിലും അപ്പുറം കിട്ടിയ ഫീലായിരുന്നു സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ തോന്നിയത്.

സിനിമയിലേക്ക്..
മുരളി എന്ന മുഴുക്കുടിയന്റെ ജീവിതം ആണ് സിനിമയുടെ പ്രമേയം. തീർത്തും സാധാരണക്കാരനും, ഒരു കുടുംബത്തിന്റെ നട്ടെല്ലുമായ അയാൾക്ക് തന്റെ മദ്യപാനം കൊണ്ട് കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന  പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നത്. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ഇതേപോലെയുള്ള ധാരാളം കഥാപാത്രങ്ങളെ കാണാം.

ജയസൂര്യ എന്ന ഗംഭീര നടന്റെ അതിലും ഗംഭീരമായ പ്രകടനവും, കാമ്പുള്ള തിരക്കഥയും, കയ്യടക്കത്തോടെയുള്ള സംവിധാനവും മികച്ച വിഷ്വൽസും കൊണ്ട് സിനിമ സമ്പന്നമാണ്. തുടക്കത്തിലെ ആന്റി ക്ലൈമാക്സ് രംഗങ്ങൾ മാത്രം മതി ഛായാഗ്രഹണം എത്രത്തോളം മികച്ചതാണെന്നു മനസിലാക്കാൻ. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും നന്നായി തോന്നി. ഒപ്പം എടുത്തു പറയേണ്ട പ്രകടനം ആയിരുന്നു സംയുക്തയുടേത്.

ഇതിൽ എല്ലാമുപരി ശരിക്കും ഞെട്ടിയത് സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ടാണ്. അതും ഒരു റിയൽ ലൈഫ് സ്റ്റോറി ആണെന്ന് കൂടി അറിഞ്ഞപ്പോൾ  ആ ഞെട്ടലിന്റെ ആഘാതം ഇരട്ടിയായി.

സിനിമ കാണാൻ നമ്മുടെ ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞു ഇതൊക്കെ കണ്ടാൽ ഡിപ്രെഷൻ  അടിച്ചു മരിക്കുമെന്ന്. പക്ഷേ ഈ സിനിമ നമുക്ക് തരുന്നത് ഡിപ്രെഷൻ അല്ല ഒരു വലിയ മോട്ടിവേഷൻ ആണ്.

തീർച്ചയായും എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രം.

NB:- ഒത്താൽ ഇക്കൊല്ലവും ജയേട്ടന് ഒരു നാഷണൽ അല്ലെങ്കിൽ സ്റ്റേറ്റ് അവാർഡിനുള്ള വകുപ്പുണ്ട്. കിട്ടിയാലും അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. എജ്ജാതി പെർഫോമൻസ് ആണ് നിങ്ങൾ എന്റെ പൊന്ന് മനുഷ്യാ...❤️👌

Must Watch
Highly Recommended

#Naaz373


Comments