
തിരികെ (2021)
സംവിധാനം:- ജോർജ് കോര - സാം സേവ്യർ
എടുത്തു പറയത്തക്ക വൻ താരങ്ങൾ ഒന്നുമില്ലെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് നിമിഷങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ.
സഹോദര ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിന്റെയും എല്ലാമൊരു തിരിച്ചു വരവ് ആണ് സിനിമ.
പ്രകടനങ്ങളിൽ എടുത്തു പറയേണ്ടത് നായക കഥാപാത്രം ആയി വന്ന ജോർജ് കോരയുടെ പെർഫോമൻസ് ആണ്. എഴുത്തും സംവിധാനവും പോലെ തന്നെ അദ്ദേഹത്തിന്റെ അഭിനയവും മികവുറ്റതാണ്.
ചിത്രത്തിന്റെ കഥാ പശ്ചാത്തലം കാണുന്ന ഏതൊരു പ്രേക്ഷകനെയും സിനിമയിലേക്ക് ആകർഷിക്കുന്ന വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. അവസാനം വരെ ആ ഫീൽ അതേപോലെ അസ്വാദകരിലേക്ക് എത്തിക്കാൻ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്.
മനസ്സ് നിറഞ്ഞു കാണാൻ ഒരു കൊച്ചു ചിത്രം.
#Naaz373
Comments
Post a Comment