ഇരുൾ (2021) MOVIE REVIEW


 

ഇരുൾ (2021)


ട്രയ്ലർ കണ്ടപ്പോൾ തന്നെ നല്ലൊരു ഡാർക്ക് മൂഡ് ത്രില്ലർ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് പ്രത്യേകിച്ച് യാതൊരു മേന്മയും ഇല്ലാത്ത പാതി വെന്ത ത്രില്ലർ എന്ന് വിളിക്കാമോ എന്ന് പോലും അറിയാത്ത ഒരുതരം സിനിമയാണ്. 


സത്യത്തിൽ ഈ സിനിമയിലൂടെ സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്നായിരുന്നു എന്റെ സംശയം. 


ഒരു സിനിമയും ഒരു മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള ട്രയ്ലർ കണ്ട് വിലയിരുത്തരുത് എന്ന് ഈ സിനിമ കണ്ടപ്പോൾ മനസിലായി. 


നല്ലൊരു താരനിര ഉണ്ടായിരുന്നിട്ടു പോലും അതിനെ മികച്ച രീതിയിൽ യൂസ് ചെയ്യാൻ കഴിയാതെ പോയ സിനിമ. 


ആകെ ഭേദമായി തോന്നിയത് സിനിമയുടെ കളർ ഗ്രേഡിങ്ങും ക്യാമറ വർക്കും മാത്രമാണ്. കളറിലും ക്യാമറയിലും എന്തൊക്കെ മാജിക് കാണിച്ചാലും കെട്ടുറപ്പുള്ള ഒരു കഥ ഇല്ലെങ്കിൽ അതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയും. അത് തന്നെയാണ് ഈ ചിത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്. 


ഓടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തത് കൊണ്ട് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായില്ല. തിയേറ്ററിൽ കാണാനുള്ളതോന്നും സിനിമയിൽ ഉള്ളതായി തോന്നിയുമില്ല. 


ഒന്നര മണിക്കൂർ സമയം ഒന്നും ചെയ്യാനില്ലെങ്കിൽ മാത്രം കണ്ടുനോക്കാം.


#Naaz373 😊

Comments