ചില ഹലാൽ ചിന്തകൾ


 

ഇസ്ലാമിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് എത്രത്തോളം ഇന്നത്തെ കാലത്ത് പ്രയോഗികമാണെന്നും അത് എങ്ങനെയാണ് ഓരോ കുടുംബങ്ങളിൽ പ്രതിഫലിക്കുക എന്നും വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ച സിനിമയാണ് ഹലാൽ ലൗ സ്റ്റോറി.

അതിൽ തന്നെ എടുത്ത് പറയേണ്ട കാര്യം സ്വന്തം സമുദായത്തിൽ നിന്ന് കൊണ്ടാണ് സംവിധായകൻ അതിനുള്ളിൽ നടക്കുന്ന കാര്യങ്ങളെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ആ ധൈര്യത്തിനെ അനുമോദിക്കേണ്ടതാണ്.

സിനിമ റിലീസായ സമയത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിൽ കൂടിയും ഇത് ഒരു റഫറൻസ് ആണ്. വർത്തമാന കാല മുസ്‌ലിം സമുദായം എത്രമാത്രം പുരോഗതി പ്രാപിച്ചു എന്നും, സമുദായത്തിനുള്ളിലെ മനുഷ്യനും മതവും തമ്മിലുള്ള അന്തരവും അവ രണ്ടും തമ്മിൽ ഉണ്ടാകുന്ന സംഘർഷങ്ങളും, സമുദായ നേതാക്കൾ പിന്തുടരുന്ന രാഷ്ട്രീയവും എല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്.

സിനിമയെ സിനിമ ആയി മാത്രം കാണുന്ന കാലത്തിൽ നിന്നും മാറി ഇത്തരം സൃഷ്ടികൾ മൂലം ചുരുക്കം ചില കുടുംബങ്ങൾ എങ്കിലും മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഈ സിനിമയുടെ വിജയം. സമൂഹത്തിൽ അടിസ്ഥാനമായ മാറ്റം ഉണ്ടാകേണ്ടത് എപ്പോഴും കുടുംബങ്ങളിൽ നിന്ന് തന്നെയാണല്ലോ. സമൂലമായ ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ കൂടി ചിലർക്ക് എങ്കിലും ഇപ്പോൾ നേരിയ വെളിച്ചം വീശിക്കാണണം.

സുഡാനിക്ക് ശേഷം സക്കരിയ എന്ന സംവിധായകന്റെ മറ്റൊരു മികച്ച ചിത്രം. തന്റേതായ രാഷ്ട്രീയവും അഭിപ്രായവും യാതൊരു ആശങ്കയും കൂടാതെ തുറന്ന് പറയാൻ കാണിച്ച ആർജവം, അത് സ്വന്തം കൂട്ടർക്ക് എതിരെയാണെങ്കിൽ കൂടി അതിൽ ഉറച്ചുനിൽക്കാൻ എല്ലാവർക്കും കഴിയില്ല. ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കെല്പുള്ള സംവിധായകൻ തന്നെയാണ് അദ്ദേഹം.

#Naaz373 😊


Comments