6 Years of CHARLIE ❤️


 

6 വർഷങ്ങൾക്ക് മുമ്പ് തിരശ്ശീലയിൽ ഒരു ജിന്ന് അവതരിച്ചപ്പോൾ ആരും തന്നെ ഓർത്തു കാണില്ല ഒരു ലൈഫ് ടൈം മുഴുവനുമുള്ള പാഠപുസ്തകം ആയിരിക്കും ആ കഥാപാത്രം എന്നുള്ളത്.
എപ്പോൾ കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്നസ് ഫീൽ ചെയ്യുന്ന, റിപ്പീറ്റ് വാച്ചബിൾ വാല്യു ഉള്ള ഇതുപോലൊരു സിനിമ മലയാളത്തിൽ അപൂർവങ്ങളിൽ അപൂർവം ആണ്. ആദ്യ ദിവസം തിയേറ്ററിൽ കണ്ടപ്പോൾ കിട്ടിയ എനർജി ലെവൽ ഇന്ന് ഫോണിൽ കാണുമ്പോഴും കിട്ടുന്നുണ്ട് എങ്കിൽ ഈ സിനിമയ്ക്ക് എന്തോ മാന്ത്രികതയുണ്ട്‌. സിനിമയുടെ ഏത് സൈഡ് നോക്കിയാലും അങ്ങേയറ്റം മികവും പെർഫെക്ഷനും കാണാം എന്നുമാത്രമല്ല ആ കഥാപാത്രം എവിടെയൊക്കെയോ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു കൊണ്ടല്ലാതെ കടന്ന് പോയിട്ടില്ല. ആ മായാവലയം ഇപ്പോൾ കാണുമ്പോഴും ഫീൽ ചെയ്യും. ഒരു കഥാപാത്രവും ഈ സിനിമയിൽ പാസ്സീവ് ആയി വന്ന് പോയിട്ടില്ല. സ്വന്തം ഐഡന്റിറ്റിയുള്ളവരാണ് ഇതിലെ ഓരോ ചെറിയ കഥാപാത്രങ്ങളും. അതുപോലെ കൽപ്പന ചേച്ചിയുടെ മേരിയെ ഒന്നും ആരും അത്ര പെട്ടെന്ന് മറക്കില്ല. കാരണം അത്രമേൽ ഹൃദയസ്പർശിയായ പ്രകടനം നടത്തിയാണ് അവർ അരങ്ങൊഴിഞ്ഞത്.

ചാർലി ഇന്നും ഒരുപാട് പേർക്കുള്ള പ്രചോദനമാണ്, പ്രതീക്ഷയാണ്, വിഷമ ഘട്ടങ്ങളിൽ ഉപകാരപ്പെടുന്ന മരുന്നാണ്, സഫലമാകാതെ പോയ ഒരായിരം ആഗ്രഹങ്ങളാണ്...
അബ്ദുള്ള ഇക്ക പറയുന്നത് പോലെ അതൊരു ജിന്നാണ് ബഹൻ.. ബാധ കേറി കഴിഞ്ഞാൽ പിന്നെ അത്ര പെട്ടെന്ന് ഒന്നും അത് ഇറങ്ങി പോവില്ല.

A movie which conquered Hearts of Millions !!!
A character who conquered Hearts of Millions !!!

Charlie is not just a movie, it's an inspiration, medicine & ultimate emotion of life.

It's been #6YearsOfCHARLIE 💖

#Naaz373 😊


Comments