ഭൂതകാലം (2022) MOVIE REVIEW


 

ഭൂതകാലം (2022)
സംവിധാനം:- രാഹുൽ സദാശിവൻ

ഷെയ്ൻ നിഗം, രേവതി, സൈജു കുറുപ്പ്, ആതിര പട്ടേൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു നവാഗതനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്തു സോണി ലിവിൽ റിലീസായ സിനിമയാണ് ഭൂതകാലം.

സിനിമയുടെ ട്രയ്ലർ കണ്ടപ്പോൾ ഫീൽ ചെയ്ത ഡാർക്ക് ത്രില്ലർ മൂഡ് സിനിമ കണ്ടതിന് ശേഷവും മനസ്സിനെ വേട്ടയാടുന്ന പോലൊരു ഫീലാണ് തോന്നുന്നത്. കഥാപരമായി പ്രത്യേക പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിൽ കൂടിയും നല്ലൊരു തിരക്കഥയും അതിനെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന വിധത്തിലുള്ള മേക്കിങ്ങും കൊണ്ട് സിനിമ  പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.

കഥയിലേക്ക് വന്നാൽ ഒരു വീടും അവിടെ താമസിക്കുന്ന ആളുകളും അവരുടെ ജീവിതത്തിൽ ആ വീട് സൃഷ്ടിക്കുന്ന സ്വാധീനവും അത് എങ്ങനെ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു എന്നതും ഒക്കെയായി ഒന്നേമുക്കാൽ മണിക്കൂർ നേരം പിടിച്ചിരുത്തുന്ന ഒരു മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ സിനിമയാണ് ഭൂതകാലം.

ഷെയ്ൻ നിഗം, രേവതി, സൈജു കുറുപ്പ്, ജെയിംസ് ഏലിയ തുടങ്ങി എല്ലാവരും അവരവരുടെ റോൾ മികവുറ്റതാക്കി. ഏറെ കാലത്തിന് ശേഷം ഗോപി സുന്ദർ ബിജിഎം ചെയ്‌ത ഈ സിനിമയുടെ പ്രധാന പോസിറ്റീവുകളിൽ ഒന്നും അത് തന്നെയാണ്. സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്ന ബിജിഎം, ഡാർക്ക് തീം കൊണ്ട് വരാൻ കഴിഞ്ഞ ഛായാഗ്രഹണം, ഷെയ്ൻ തന്നെ സംഗീതം കൊടുത്തു വരികളെഴുതി പാടിയ രാ താരമേ.. എന്ന ഗാനവും നന്നായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച മറ്റൊരു മികവുറ്റ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ സിനിമയാണ് ഭൂതകാലം. അതുകൊണ്ട് തന്നെ ഒന്നേമുക്കാൽ മണിക്കൂർ മാറ്റിവെച്ചു കണ്ടാൽ നിങ്ങളെ ഈ സിനിമ excite ചെയ്യിക്കും. മുൻപ് കണ്ട ഹൊറർ സിനിമകളുടെ അമിത ഭാരം പേറാതെ കണ്ടാൽ ഇഷ്ടപെടുന്ന തരത്തിലുള്ള സിനിമയാണ് ഭൂതകാലം.

HIGHLY RECOMMENDED FOR HORROR PSYCHOLOGICAL THRILLER FANS

#Naaz373 😊


Comments