നാരദൻ (2022) MOVIE REVIEW

 


🎥 നാരദൻ (2022)
സംവിധാനം:- ആഷിഖ് അബു

ടോവിനോ തോമസ്, അന്ന ബെൻ, ജോയ് മാത്യു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ തുടങ്ങി മികച്ച ഒരു താരനിര അണി നിരന്നു ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നാരദൻ.

സമകാലീന മാധ്യമ പ്രവർത്തനവും അതിന്റെ ഉള്ളുകള്ളികളും വെളിച്ചത്തിൽ കൊണ്ട് വരാൻ ശ്രമിച്ച നല്ലൊരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. എന്നാൽ സിനിമ തിയേറ്ററിൽ വേണ്ടത്ര വിജയമായില്ല. കാരണം ഭീഷ്മപർവം പോലൊരു സിനിമയോടൊപ്പം ഇറങ്ങിയത് സിനിമയുടെ വിജയത്തെ ബാധിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ദിനംപ്രതി സംഭവിക്കുന്ന, സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്നങ്ങളെ സിനിമ ഗൗരവമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. ദൃശ്യമാധ്യമങ്ങൾ അരങ്ങു വാഴുന്ന കയ്യിലൊരു ക്യാമറയും മൈക്കും ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന് ധാർഷ്ട്യം കാണിക്കുന്ന, നിയമ വ്യവസ്ഥിതിയെ പോലും ചോദ്യം ചെയ്യുന്ന, മാധ്യമ ധർമ്മം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരുകൂട്ടം 'മാധ്യമ' പ്രവർത്തകരുടെ കഥ തുറന്ന് കാട്ടുന്ന സിനിമയാണ് നാരദൻ.

ടോവിനോ അവതരിപ്പിച്ച സിപി  ചന്ദ്രപ്രകാശ് എന്ന കഥാപാത്രം എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ്. ഒരേസമയം നായകനും പ്രതിനായകനുമായി കാണുന്ന പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. അതുപോലെ അന്ന ബെൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രവും നന്നായിരുന്നു. കോടതിയിൽ വെച്ചു രഞ്ജി പണിക്കർ ആയിട്ടുള്ള ആ സീൻ ഒക്കെ ഗംഭീരം ആയിരുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമയ്ക്ക് അനുയോജ്യമായിരുന്നു.

കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാത്ത വിധം തന്നെ അവതരിപ്പിക്കാൻ ആഷിഖ് അബു എന്ന സംവിധായകന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. രണ്ടര മണിക്കൂർ നേരം കാണുന്ന പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്ന സിനിമയാണ് നാരദൻ.

#Naaz373 😊


Comments