പ്രാഞ്ചിയേട്ടന്റെ പന്ത്രണ്ട് വർഷങ്ങൾ ❤️


 

🎥 പ്രാഞ്ചിയേട്ടൻ & The Saint (2010)
സംവിധാനം:- രഞ്ജിത്ത്

ഒരു വ്യാഴവട്ട കാലം മുമ്പ് റിലീസായ ഈ സിനിമയുടെ റിവ്യൂ അല്ല ഞാൻ ഈ പോസ്റ്റിലൂടെ പറയുന്നത്. ഇക്കാലം കഴിഞ്ഞിട്ടും ഞാൻ ഏറ്റവും കൂടുതൽ തവണ റീ വാച്ച് ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും ആദ്യം വരുന്ന സിനിമ ഇതാണ്. എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന, പ്രസക്തിയുള്ള, കലാ മൂല്യം കാലങ്ങൾക്ക് ശേഷവും നഷ്ടപ്പെടാത്ത ചുരുക്കം ചില സിനിമകളിൽ ഒന്നായിരിക്കും പ്രാഞ്ചിയേട്ടൻ എന്ന് നിസ്സംശയം പറയാം. ഇന്നും ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം എന്തെന്നാൽ കാലം ഇനി എത്ര കഴിഞ്ഞാലും മനുഷ്യനും അവന്റെ വികാരങ്ങളും, വിചാരങ്ങളും, വ്യാകുലതകളും എല്ലാം ഒരുപോലെ ആയിരിക്കും. അല്ലെങ്കിൽ നന്മമരം നായകന്മാർ ഔട്ട് ഡേറ്റഡ് ആയ ഇക്കാലത്തും ഈ സിനിമ യ്ക്ക് പഴക്കം സംഭവിക്കാത്തതിന് ഇതല്ലാതെ വേറെന്താണ് കാരണം ???

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ പല സിനിമകളും വന്നിട്ടുണ്ടെങ്കിലും പ്രാഞ്ചിയേട്ടനോടുള്ള പ്രത്യേക സ്നേഹം അന്നും ഇന്നും തുടരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം കാണുന്ന ഒരു പ്രതിഭാസം കൂടിയാണ് ഈ സിനിമ. അതേപോലെ ഇക്കയുടെ തൃശൂർ ശൈലി കേൾക്കാൻ വേണ്ടി മാത്രം പല തവണ ഈ സിനിമ കാണാറുണ്ട്. എത്ര തവണ കണ്ടാലും മടുക്കാത്ത എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരേസമയം എന്റർടൈനർ എന്ന നിലയിലും കലാപരമായി മികച്ചു നിൽക്കുന്ന നല്ലൊരു സിനിമ എന്ന രീതിയിലും സിനിമ മികവ് പുലർത്തുന്നു. ഒപ്പം മലയാള സിനിമ അതുവരെ കാണാത്ത തരത്തിലുള്ള കഥ പറച്ചിൽ രീതിയും, കഥാപാത്ര സൃഷ്ടികളും സിനിമയെ വേറിട്ട് നിർത്തുന്നു.

പുതിയ സംവിധായകർക്ക് പലർക്കും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല റഫറൻസ്കളിൽ ഒന്ന് കൂടിയാണ് പ്രാഞ്ചിയേട്ടൻ. ഇന്ന് ഒടുവിൽ കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ കുത്തി കുറിച്ചു എന്നു മാത്രം. ഇപ്പോഴും ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം നഷ്ടം.

#Naaz373 😊


Comments