രാജൻ പി ദേവ് ❤️


 

രാജൻ പി ദേവ് ❤️

ഈ പേര് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ആദ്യം ഒരു ഗൗരവ ഭാവമുള്ള എല്ലാത്തിലും നായകനെ എതിർക്കാൻ പാകമുള്ള ഒരു വില്ലന്റെ മുഖമാണ് മനസിലേക്ക് വരുക... 

എന്നാൽ ഏതു തരം റോളും അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാൾ തന്നെയാണ് രാജേട്ടൻ... 

അദ്ദേഹത്തിന്റെ ചോട്ടാ മുംബൈ എന്ന സിനിമയിലെ പാമ്പ് ചാക്കോച്ചൻ എന്ന കഥാപാത്രം ഒരുപാട് ഹിറ്റ്‌ ആയൊരു കഥാപാത്രമാണ്... 

അന്നദ്ദേഹത്തിന് കണ്ണ് ശെരിക്കു കാണാതിരിക്കുന്ന സമയമാണ്... ലാലേട്ടനുമായുള്ള കോമ്പിനേഷൻ സീനിൽ അദ്ദേഹത്തിന്റെ മുമ്പിൽ ഒരു വെള്ള തുണി കാണിച്ചു അതിൽ നോക്കി ഡയലോഗ് പറഞ്ഞ മതിയെന്ന് പറഞ്ഞു... എന്നാൽ ചിത്രം കാണുമ്പോൾ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ  ആ പ്രശ്നം മുഴച്ചു നിൽക്കുന്നില്ല...

അവിടെയാണ് ഒരു യഥാർത്ഥ നടൻ ജനിക്കുന്നത്... 

അദ്ദേഹം മരിച്ചു കുറച്ചു നാൾ കഴിഞ്ഞിട്ടാണ് ഈ കാര്യം അറിയുന്നത്... അതുപോലെ വില്ലൻ റോളുകളാണെങ്കിൽ ഇന്ദ്രജാലത്തിലെ കാർലോസ്, ഊമപെണ്ണിന് ഉരിയാടാപയ്യനിലെ ക്രൂരനായ പോലീസ് കഥാപാത്രം അങ്ങനെ ഒരുപാട്... വില്ലൻ റോളുകളാണെങ്കിൽ കൂടിയും അതിൽ തമാശയുടെ എലമെന്റ് നമ്മുക്ക് കാണാൻ സാധിക്കും...അതുപോലെ തന്നെ ആകാശഗംഗയിലെ മേപ്പാടൻ തിരുമേനി എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ്...


എസ് എൽ പുരം സദാനന്ദൻ സാറിന്റെ കാട്ടുകുതിര എന്ന നാടകത്തിൽ കൊച്ചുവാവയായി അഭിനയിച്ചത് അദ്ദേഹം ആയിരുന്നു... 

ആ കഥാപാത്രത്തിനു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു... 

അതിലൂടെയാണ് സിനിമയിൽ അദ്ദേഹത്തിന് ഒരുപാട് നല്ല നല്ല വേഷങ്ങൾ തേടിയെത്തിയത്... 

അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടു ഇന്നേക്ക് 12 വർഷം...🌹


#Naaz373 😊

Comments