FIFA WORLDCUP SPECIAL ⚽❤️

 


2003 ൽ നടന്ന ഒരു  ഫുട്ബാൾ മത്സരം...

ഇറാനും ഡെൻമാർക്കും തമ്മിൽ !!

ശക്തമായ പോരാട്ടത്തിനിടയിൽ കാണികളിൽ നിന്ന് ഒരാൾ വിസിലൂതുന്നു. ആദ്യ പകുതി അവസാനിച്ചെന്നു കരുതി ഇറാനിയൻ ഡിഫന്റർ പെനാൽട്ടി ബോക്സിൽ വെച്ച് പന്ത് കൈകൾ കൊണ്ട് എടുക്കുന്നു. എന്നാൽ യഥാർഥത്തിൽ കളി തീർന്നിട്ടില്ല എന്നതിനാൽ കളിനിയമമനുസരിച്ച് റഫറി പെനാൽട്ടി വിധിക്കുന്നു.

ഇറാൻകാർ തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് റഫറിയെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല !! പിന്നീടാണ് ഫുട്ബാൾ ലോകത്തിനു മുഴുവൻ അഭിമാനം പകരുന്ന ആ സംഭവം നടന്നത്.

ഡാനീഷ് മിഡ് ഫീൽഡർ ആയിരുന്ന മോർട്ടൻ വീഗ്ഹോർസ്റ്റ് പെനാൽട്ടി മനപൂർവം പുറത്തേക്ക് അടിച്ചു കളയുന്നു. തങ്ങൾക്ക് അർഹതയില്ലാത്ത പെനാൽട്ടി വേണ്ടെന്ന മാനേജർ മോർട്ടൻ ഓസ്ലന്റെ നിർദ്ദേശപ്രകാരമായിരുന്നു അയാളത് ചെയ്തത്.

ആ മത്സരത്തിൽ പിന്നീട് ഡെൻമാർക്ക് 1-0 ന് തോറ്റു എന്നാൽ ഫുട്ബാൾ ആരാധകരുടെ മനസിൽ ആ ഡാനീഷ് ടീം എന്നുമുണ്ടാകും...
ഏറ്റവും ഉയരത്തിൽ തന്നെ !

അതെ, ഫുട്ബാൾ വെറും കളി മാത്രമല്ല...
അത് സ്നേഹമാണ്...
കരുതലാണ്....
ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന കാന്തിക ശക്തിയാണ് ❤️

#Naaz373 😊


Comments