UUNCHAI (2022) MOVIE REVIEW

 


Uunchai (2022)
A Film by Sooraj R. Barjatya

ഒരുപാട് നാളുകൾക്ക് ശേഷം ഒരു ബോളിവുഡ് സിനിമ കണ്ട് കണ്ണും മനസ്സും നിറഞ്ഞു. സാധാരണ ഹിന്ദി സിനിമകൾ കാണാൻ താല്പര്യം ഇല്ലാത്ത ഞാൻ ഈ സിനിമ തുടക്കം ഒരു പത്തു പതിനഞ്ചു മിനിറ്റ് കണ്ടപ്പോൾ തന്നെ ഞാൻ എന്ന പ്രേക്ഷകൻ മുഴുവനായി സിനിമയിലേക്ക് എൻഗേജ്ഡ് ആയി മാറി. നാല് സുഹൃത്തുക്കൾ, അവരുടെ ജീവിതം, അവരിൽ ഒരാളുടെ വിയോഗം, അത് മറ്റുള്ളവരുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കുന്നു ഇതൊക്കെയാണ് സിനിമയുടെ പ്രമേയം. ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥയും കഥാപാത്രങ്ങളും ആണെങ്കിൽ കൂടിയും ഇവിടെ അത് മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും സീനിയർ ആക്ടർസിന്റെ പെർഫോമൻസ് കൊണ്ടും മികവിൽ എത്തുന്നുണ്ട്. മൂന്ന് മണിക്കൂർ ഉള്ള സിനിമയിൽ ഒരിടത്ത് പോലും കാണുന്ന പ്രേക്ഷകന് ലാഗ് അടിക്കുകയോ, ബോറിങ് ആകുകയോ ചെയ്യുന്നില്ല. തുടക്കം മുതൽ അവസാനം വരെ സിനിമ മനോഹരമായി ഒരു ഒഴുക്കിൽ പോകുകയും പ്രേക്ഷകരെയും അതിനോടൊപ്പം കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ വളരെ എൻഗേജിങ് ആയാണ് എനിക്ക് അനുഭവപ്പെട്ടത്.

അമിതാഭ് ബച്ചൻ, ബോമൻ ഇറാനി, അനുപം ഖേർ, പരിനീതി ചോപ്ര, നീന ഗുപ്ത തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. അവതരണ മികവ് കൊണ്ട് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന സിനിമയാണ് ഇതെന്ന് നിസംശയം പറയാം. അതേപോലെ തന്നെ മികച്ച ഛായാഗ്രഹണം, പാട്ടുകളും ബിജിഎം, എല്ലാ അഭിനേതാക്കളുടെയും പ്രകടനം ഇവയൊക്കെ സിനിമയുടെ പോസിറ്റീവ് ആയി പറയാം.

യാതൊരു പ്രതീക്ഷയുമില്ലാതെ കണ്ട എനിക്ക് ചിക്കൻ ബിരിയാണി കിട്ടിയ ഫീലാണ് സിനിമ കണ്ട് കഴിഞ്ഞു തോന്നിയത്. കുടുംബവുമൊത്ത് ധൈര്യമായി ടിക്കറ്റ് എടുക്കാം. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. വളരെ കാലത്തിന് ശേഷം മനസ്സ് നിറച്ചൊരു ഫീൽ ഗുഡ് സിനിമ.

#Naaz373 😊


Comments