അറിയിപ്പ് | DECLARATION (2022) MOVIE REVIEW

 



അറിയിപ്പ് | Declaration (2022)
സംവിധാനം :- മഹേഷ് നാരായണൻ

ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കി നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അറിയിപ്പ്. തന്റെ മുൻ ചിത്രങ്ങളിലൂടെ സ്വന്തമായ ഒരിടം കണ്ടെത്തിയ സംവിധായകനാണ് മഹേഷ്. അത് ഈ സിനിമയിലും അയാൾ നിലനിർത്തി എന്ന് പറയാം.

ഒരു ഓഫ് ബീറ്റ് സിനിമ ആണെങ്കിൽ കൂടിയും സിനിമ മുന്നോട്ടു വെക്കുന്ന വിഷയം വളരെയധികം പ്രസക്തി ഉള്ളതാണ്. പ്രത്യേകിച്ച് ഇക്കാലത്ത്. അത് മാത്രമല്ല തൊഴിലിടങ്ങളിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതർ ആണെന്ന ഒരു ചോദ്യം കൂടി ചിത്രം പ്രേക്ഷകരോട് ഉന്നയിക്കുന്നുണ്ട്. ഒരു തെറ്റിദ്ധാരണ കൊണ്ട് ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ ചിത്രം വളരെ വ്യക്തമായി സംവാദിക്കുന്നുണ്ട്.

നോർത്ത് ഇന്ത്യയിലെ ഒരു ഫാക്ടറിയും അവിടെ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളും തുടർന്ന് അവർ അതിന്റെ സത്യാവസ്ഥ തിരഞ്ഞു പോകുന്നതുമാണ് സിനിമയുടെ പ്രമേയം.

ഒരു അഭിമുഖത്തിൽ സംവിധായകൻ ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് എന്ന് പറഞ്ഞതോർക്കുന്നു. അങ്ങനെ ആണെങ്കിൽ ആ ദമ്പതികൾ കടന്ന് പോയ മാനസിക - സാമൂഹിക സാഹചര്യങ്ങൾ മികച്ച രീതിയിൽ തന്നെ ചാക്കോച്ചനും ദിവ്യയും അവതരിപ്പിച്ചിട്ടുണ്ട്. ഗാർഹിക പീഡനത്തിന്റെ മറ്റൊരു മുഖവും സിനിമ വരച്ചു ചേർക്കുന്നുണ്ട്.

തുടക്കത്തിൽ കുറച്ചു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തിരക്കഥ ആണെങ്കിലും സിനിമ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ എല്ലാ കാര്യങ്ങളിലും വ്യക്തത നൽകുന്നുണ്ട്.

ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് അറിയിപ്പ്. സമയം ഉള്ളവർക്ക് കണ്ടുനോക്കാം.

#Naaz373 😊


Comments