കഠിന കഠോരമീ അണ്ഡകടാഹം (2023) - Movie Review

  

കഠിന കഠോരമീ അണ്ഡകടാഹം (2023) Poster

 

🎥  കഠിന കഠോരമീ അണ്ഡകടാഹം (2023)

സംവിധാനം:- മുഹസിൻ


കോവിഡ് കാലത്തു അന്യദേശത്തു കിടന്നു മരിക്കാൻ വിധിച്ച പ്രവാസിയായ ഒരു മനുഷ്യന്റെ കഥ. ശബ്ദം കൊണ്ട് മാത്രം അഭിനയിച്ച ആ കഥാപാത്രം ഒരുപാട് പ്രവാസികളുടെ മുഖമായി മാറുന്നു. മക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാൻ ചോരയും നീരും ഒരുമിച്ച് മരുഭൂ മണ്ണിൽ ഇല്ലാണ്ടാക്കിയ അനേകായിരം മാതാപിതാക്കളുടെ സഹനത്തിന്റെ കണ്ണീരിന്റെ ഉപ്പു രസമുള്ള കഥ. ഒരു തവണ മാത്രം ശ്വാസമടക്കിപ്പിടിച്ച് കണ്ട് തീർക്കാൻ പറ്റുന്ന ജീവിത ഗാന്ധിയായ സിനിമ. സൗഹൃദവും പ്രണയവും വാത്സല്യവും കുടുംബ ബന്ധങ്ങളും അണുവിട കുറയാതെ മുഹസിൻ പകർത്തി വെച്ചിട്ടുണ്ട്. വളരെ ലളിതമായ കഥയെ ഗംഭീര മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ആസ്വാദ്യകരമായ അനുഭവം ആക്കി മാറ്റിയ ചിത്രം. തിയേറ്റർ റിലീസിന് പകരം ഡയറക്ട് ഓടിടി റിലീസ് ആയിരുന്നു എങ്കിൽ കുറേക്കൂടി സിനിമയ്ക്ക് ഗുണം ചെയ്തേനെ എന്ന് തോന്നി.


2018 പ്രളയ കാലത്തിന്റെ നീറുന്ന ഓർമ്മകൾ സമ്മാനിച്ചപ്പോൾ ഈ ചിത്രം കോവിഡ് കാലത്ത് നാം നേരിട്ട പ്രയാസങ്ങളും പ്രതിസന്ധികളും സിനിമ വരച്ചു കാട്ടുന്നു. ബേസിൽ ജോസഫ്, ബിനു പപ്പു, ഇന്ദ്രൻസ്, സുധീഷ്, ജാഫർ ഇടുക്കി, പാർവതി, ശ്രീജ തുടങ്ങി എല്ലാവരും മികവുറ്റ പെർഫോമൻസ് ഒപ്പം ഗോവിന്ദ് വസന്തയുടെ മനസ്സിൽ തൊടുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു. ഹർഷദിന്റെ എഴുത്തും മുഹസിന്റെ കയ്യടക്കത്തോടെയുള്ള സംവിധാനവും സിനിമയ്ക്ക് മുതൽക്കൂട്ടായി. 


കണ്ണും മനസ്സും ഒരേപോലെ നിറയിച്ച സിനിമ. 



#Naaz373 😊


Comments