Character Sketch - KKAK MOVIE


കഠിന കഠോരമീ അണ്ഡ കടാഹം (2023)
ക്യാരക്ടർ സ്കെച്ച്

കഥാപാത്രത്തെ കാണിക്കാതെ വെറും ശബ്ദം കൊണ്ട് തന്നെ അയാളെ അടുത്ത് പരിചയമുള്ള, അല്ലെങ്കിൽ ഒരുപാട് അടുപ്പം ഉണ്ടായിരുന്ന ഒരു വ്യക്തിയെ പോലെ പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കനും സ്വന്തം വീട്ടിലെ ഒരാളെപ്പോലെ ഫീൽ ചെയ്യിപ്പിച്ചു എങ്കിൽ ആ കഥാപാത്രം അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കണം. അതുപോലൊരു ക്യാരക്ടറൈസേഷൻ ആണ് കഠിന കഠോരമീ അണ്ഡ കടാഹം സിനിമയിലെ ബച്ചുവിന്റെ വാപ്പ, ദീർഘകാലം പ്രവാസിയായ കമറു എന്ന ഖമറുദ്ദീൻ. കുടുംബത്തിന് വേണ്ടി ഒരു ജീവിതകാലം മുഴുവനും അന്യ നാട്ടിൽ ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട ഒരുപാട് പേർ ഇന്നും നമുക്ക് ചുറ്റും കാണാം. പത്തേമാരി പോലെയുള്ള സിനിമകളിൽ കണ്ടിട്ടുള്ള കഥാപാത്രം ആണെങ്കിൽ കൂടിയും യാതൊരുവിധ ആവർത്തന വിരസതയും തോന്നിപ്പിക്കാത്ത തരത്തിലുള്ള അവതരണം കൊണ്ട് കമറു കാഴ്ചക്കാരന്റെ ഹൃദയം തൊടുന്നു. എയർപോർട്ട് ൽ വെച്ചു ഏറ്റുവാങ്ങുന്ന സീനൊക്കെ കണ്ണ് നനയാതെ കാണാൻ കഴിയില്ല. ശബ്ദം കൊണ്ട് മാത്രം സൃഷ്ടിച്ചെടുത്ത അദ്ദേഹത്തിനെ സിനിമ കണ്ട ഒരാൾക്കും അങ്ങനെ എളുപ്പം മറക്കാനാവില്ല. മനസ്സിൽ തൊട്ട ചിത്രം, മറക്കാനാവാത്ത കഥാപാത്രം.

#Naaz373 😊

 

Comments