DHOOMAM (2023) MOVIE REVIEW

 


ധൂമം (2023)
സംവിധാനം:- പവൻ കുമാർ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഫഹദ് ഫാസിൽ നായകനായി വന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ധൂമം. അപർണ ബാലമുരളി, വിനീത്, റോഷൻ മാത്യു, ജോയ് മാത്യു, അച്യുത് കുമാർ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും സിനിമ ശരാശരിയിൽ ഒതുങ്ങിയ ഒരു അനുഭവം മാത്രമായി മാറി.

പോസിറ്റീവ്
ഫഹദ് ഫാസിൽ എന്നത്തേയും പോലെ തന്റെ റോൾ വൃത്തിയായി ചെയ്തു. അതോടൊപ്പം വിനീത്, റോഷൻ, ജോയ് മാത്യു, അച്യുത് കുമാർ എന്നിവരും നന്നായിരുന്നു. ടെക്നിക്കൽ സൈഡ് നോക്കിയാലും ബിജിഎം, വിഷ്വൽസ് എല്ലാം തരക്കേടില്ലാത്ത രീതിയിൽ തന്നെ കൈകാര്യം ചെയ്തു. എന്നാൽ ഇതിനപ്പുറം സിനിമയ്ക്ക് കാര്യമായി ഒന്നും പറയാനില്ലാത്ത അവസ്ഥ ആയിരുന്നു.

നെഗറ്റീവ്
പോസിറ്റീവ് പറഞ്ഞപ്പോൾ ഞാൻ പറയാതിരുന്ന ഒരാളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അപർണ ബാലമുരളി - ഈയടുത്ത് കണ്ടതിൽ ഏറ്റവും വെറുപ്പിച്ച പെർഫോമൻസ്. തുടക്കം മുതൽ ഒടുക്കം വരെ അസഹനീയം എന്നെ പറയാനുള്ളൂ. ഫഹദുമായുള്ള കോമ്പിനേഷൻ ദയനീയമായി തോന്നി. അതേപോലെ സിനിമയുടെ ഏറ്റവും വലിയ പോരായ്മയായി എനിക്ക് തോന്നിയത് നല്ലൊരു സ്ക്രിപ്റ്റിന്റെ കുറവാണ്. അത് സിനിമയിൽ ഉടനീളം നിഴലിച്ചു കാണാം. അതേപോലെ സിനിമയ്ക്ക് ഡബ് ചെയ്‍തത് തീരെ നിലവാരം ഇല്ലാത്ത പോലെ തോന്നി. ചിലയിടങ്ങളിൽ നല്ല രീതിയിൽ ലാഗ് ഫീൽ ചെയ്തപ്പോൾ ക്ലൈമാക്സ് തീർത്തും നിരാശപ്പെടുത്തി കളഞ്ഞു. സംവിധായകൻ സിനിമ രണ്ടര മണിക്കൂറിൽ തീർക്കാൻ വേണ്ടി എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി തീർത്ത പോലൊരു ഫീലായിരുന്നു ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്.

എന്റെ അഭിപ്രായം
ഒരുപാട് പ്രതീക്ഷകളുമായി പോയ എനിക്ക് വലിയ നിരാശ സമ്മാനിച്ച സിനിമയായി ധൂമം. ഹോംബാലെ പോലൊരു വൻകിട കമ്പനി ഒരു മലയാള സിനിമയുമായി വരുമ്പോൾ ആരായാലും പ്രതീക്ഷിച്ചു പോകും. എന്നാൽ അതിനെയെല്ലാം തട്ടി തകർത്തു കൊണ്ട് യാതൊരുവിധ ഇമ്പാക്ടും ഉണ്ടാക്കാതെ പോയൊരു സിനിമ എന്നെ പറയാനാവൂ. സമയം ആവശ്യത്തിന് ഉള്ളവർക്ക് ഒരുവട്ടം പോയി കാണാം.

#Naaz373 😊


Comments