KERALA CRIME FILES (2023) WEBSERIES REVIEW

 


Kerala Crime Files (2023)
Webseries by Ahmed Khabeer

2011 ൽ എറണാകുളത്തു ഒരു ലോഡ്ജിൽ നടന്ന കൊലപാതകം ആസ്പദമാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്ത് അജു വർഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന്, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോട്സ്റ്റാർ വഴി റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്.

പോസിറ്റീവ്
ആറ് എപ്പിസോഡുകളിലായി കഥ പറയുന്ന സീരീസ് മികച്ച മേക്കിങ് കൊണ്ടും, എൻഗേജിങ് ആയ കഥ പറച്ചിൽ കൊണ്ടും ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു സിനിമയുടെ ദൈർഘ്യം മാത്രം ഉള്ളത് കൊണ്ടും ഒറ്റയിരുപ്പിൽ കണ്ടു തീർക്കാം. അജു വർഗീസ്, ലാൽ എന്നിവർ ഉൾപ്പെടെ എല്ലാവരും മികച്ച പ്രകടനം നടത്തിയപ്പോൾ കെട്ടുറപ്പുള്ള തിരക്കഥ എഴുതി ആഷിഖ് ഐമർ, കയ്യടികൾ അർഹിക്കുന്നു. അര മണിക്കൂർ വീതമുള്ള ഓരോ എപ്പിസോഡും ത്രില്ലിങ് ആയി തന്നെയാണ് കൊണ്ട് പോകുന്നതും അവസാനിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകന് ലാഗ് ഫീൽ ചെയ്യുന്നില്ല. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതവും എടുത്ത് പറയേണ്ട പൊസിറ്റീവുകളിൽ ഒന്നാണ്.

നെഗറ്റീവ്
ആകെയുള്ള നെഗറ്റീവ് ആയി എനിക്ക് തോന്നിയത് ഇതിന്റെ ക്ലൈമാക്സ് ആണ്. എൻഡിങ് കുറേക്കൂടി മികച്ചതാക്കി മാറ്റമായിരുന്നു. കാരണം അത്രയ്ക്ക് ഹൈപ്പ് കൊടുത്തു കൊണ്ട് വന്ന വില്ലന് ഒടുവിൽ യാതൊരു റോളും ചെയ്യാനില്ലാത്ത പോലെ ഒരു ക്ലൈമാക്സ് ആയി തോന്നി. അത് വലിയൊരു നെഗറ്റീവ് കാണേണ്ട കാര്യമില്ല.

എന്റെ അഭിപ്രായം
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച മികച്ച ഒരു ത്രില്ലറാണ് ഈ വെബ് സീരീസ്. വെറുമൊരു വെബ് സീരീസ് ആണെങ്കിൽ പോലും ക്വാളിറ്റിയിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല. അത് കാണുമ്പോൾ നമുക്ക് മനസിലാകും. ആകെ മൊത്തം ത്രില്ലടിച്ചും സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങൾ കൊണ്ടും എൻഗേജ് ചെയ്യിക്കുന്ന നല്ലൊരു സീരീസ് തന്നെയാണ് കേരള ക്രൈം ഫയൽസ്.

#Naaz373 😊


Comments