MAAMANNAN - MY THOUGHTS

 



MAAMANNAN - MY THOUGHTS
A MARI SELVARAJ POLITICS

രണ്ടേ രണ്ട് സിനിമകളിലൂടെ തമിഴിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികവുറ്റ സംവിധായകനാണ് മാരി സെൽവരാജ്. പരിയേറും പെരുമാൾ, കർണൻ - ഈ രണ്ട് ചിത്രങ്ങൾ കണ്ടവർക്ക് അറിയാം ഇദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്നും അത് അദ്ദേഹം തന്റെ സിനിമകളിലൂടെ എങ്ങനെ പ്രെസെന്റ് ചെയ്യുന്നുവെന്നും. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ ഉള്ള, കാഴ്ചപ്പാട് ഉള്ള ഒരാൾക്ക് മാത്രമേ അത്തരമൊരു സാഹസം കാണിക്കാൻ ധൈര്യം കാണുകയുള്ളൂ. അല്ലാത്ത പക്ഷം സേഫ് സോണിൽ കഥ പറയുന്ന സിനിമകളോ, കോമേർഷ്യൽ സിനിമകളുടെയോ ഭാഗമാവാനെ ശ്രമിക്കുകയുള്ളൂ. എന്നാൽ മാരി സെൽവരാജ് എന്ന സംവിധായകൻ ഇവിടെയാണ് വ്യത്യസ്തൻ ആയി മാറുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ആണെന്ന് നിസംശയം പറയാം. അത് ഒരു അഭിമുഖത്തിൽ പുള്ളി തന്നെ നേരിട്ട് പറഞ്ഞതുമാണ്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് ഇത്തരം സിനിമകൾ എടുക്കാനുള്ള തന്റേടം എല്ലാവർക്കും കാണില്ല. അതുകൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്നും ഇദ്ദേഹം വേറിട്ട് നിൽക്കുന്നത്. തമിഴ്നാട് രാഷ്ട്രീയം അതിന്റെ സത്ത ചോർന്നു പോകാതെയും സിനിമയുടെ ഗിമ്മിക്കുകൾ യൂസ് ചെയ്യാതെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് മാമന്നൻ വേണ്ടി ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഈ സിനിമ അദ്ദേഹത്തിന്റെ മറ്റൊരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തരുന്ന സിനിമയാണ് എന്ന് ട്രയ്ലർ ലൂടെ വ്യക്തമാണ്. ഒരു സിനിമാ നിരൂപകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നു കൂടിയാണ് മാമന്നൻ.

#Naaz373 😊


Comments