ചില ഓണക്കാല ചിന്തകൾ

 



കർഷകരുടെ ഉത്സവമാണ് ഓണം. ആ ഓണക്കാലത്ത് തന്നെ ഇത്തരത്തിൽ ഒരു വാർത്ത കാണേണ്ടി വരുന്നത് എത്രത്തോളം ഭീകരമാണ്. എന്താണ് നമ്മുടെ നാടിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്...❔

ആർക്കും ആരോടും യാതൊരു പ്രതിബദ്ധതയോ ആത്മാർത്ഥതയോ ഇല്ലാതായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓണ ആഘോഷം തന്നെ ഒരു പ്രഹസനം ആണ്. 

പാവപ്പെട്ടവരുടെ ഒപ്പം നിന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥ ഇതാണ്, എന്നിട്ടും അവർ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ ആണ് ആവലാതി പ്രകടിപ്പിക്കുന്നത്. ഇവിടുത്തെ കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു സമൂഹത്തിനൊപ്പം ആണ് നമ്മൾ ഉൾപ്പടെയുള്ളവർ ജീവിക്കുന്നത്. ചോദിക്കാനോ പറയാനോ ഇവർക്കൊന്നും ആരുമില്ല എന്ന സൗകര്യം മുതലെടുത്ത് ആണോ ഈ ഉദ്യോഗസ്ഥ വർഗം ഇങ്ങനെ പെരുമാറുന്നത്...❔

നിങ്ങളൊക്കെ ആരെയാണ് സേവിക്കുന്നത്...❔ ആർക്കു വേണ്ടിയാണ് സേവനം അനുഷ്ഠിക്കുന്നത്...❔ എന്താണ് അവർ ചെയ്‌ത തെറ്റ്...❔ അങ്ങനെ നിരവധി അനവധി ചോദ്യങ്ങൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ പോലും ഇതൊന്നും ആരും കണ്ടില്ലെന്ന് വെച്ച് മറ്റ് പല അനാവശ്യ വാർത്തകൾക്ക് പുറകെ പോകുന്നു. അങ്ങനെയുള്ള മാധ്യമ വർഗ്ഗത്തിനും ഇന്നത്തെ കാലത്ത് മാറ്റം അനിവാര്യമാണ്. 

'മാവേലി നാട് വാണീടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ' എന്ന് പാടാൻ തന്നെ ലജ്ജിക്കേണ്ട കാലം. ആ കാലം തന്നെ ഇതിന് മറുപടി നൽകട്ടെ....

മണ്ണിന്റെ മക്കൾക്കൊപ്പം ❤️

#Naaz373 😊

Comments