JAILER (2023) MOVIE REVIEW

 



JAILER (2023)
A Film by Nelson

First of all, I'm sincerely apologize to the Director of the film, Nelson - I misunderstood him and I underestimate his talent through his few films. Sorry Nelson.

അതേ, മലയാളത്തിലെ വൻകിട സിനിമാക്കാർ എല്ലാം ചേർന്ന് ശ്രമിച്ചിട്ടും നടക്കാത്ത, അസാധ്യം എന്ന് വിധിയെഴുതിയ ഒരു കാര്യം അയാൾ ഇന്ന് സാധ്യമാക്കി കാണിച്ചു. അത് വേറൊന്നുമല്ല നമ്മുടെ സ്വന്തം ലാലേട്ടനെ പഴയ വൈബിൽ നമുക്ക് മുന്നിൽ പ്രെസെന്റ് ചെയ്തു എന്നത് തന്നെ. സിനിമ കണ്ടവർക്ക് അറിയാം അയാൾ ഈ സിനിമയിൽ മോഹൻലാൽ എന്ന നടനെ യൂസ് ചെയ്തിരിക്കുന്ന രീതിയും അതിന്റെ ഔട്ട്പുട്ട് ഏത് തരത്തിലുള്ളതായിരുന്നു എന്നുള്ളതും. ഹൗസ്ഫുൾ തിയേറ്ററിൽ ഫാൻസിനൊപ്പം ഇരുന്ന് സിനിമ കണ്ട എന്റെ അനുഭവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് തമിഴിൽ തിളങ്ങിയ സംവിധായകരിൽ ഒരാളാണ് നെൽസൺ. 100 കോടി ക്ലബിൽ ഇടംപിടിച്ച ഒരു സിനിമ ഉൾപ്പെടെ തന്റെ പേരിലുള്ള അയാൾക്ക് ബീസ്റ്റ് എന്ന ഏറ്റവും ഒടുവിൽ വന്ന വിജയ് ചിത്രം നൽകിയ മുറിവ് ചെറുതല്ല. വിജയ് ഫാൻസ് ഉൾപ്പെടെ അയാളെ ക്രൂശിലേറ്റിയപ്പോഴും അയാൾ ആത്മവിശ്വാസം കൈവിട്ടില്ല. അങ്ങനെയാണ് തന്റെ അടുത്ത ചിത്രത്തിനായി സാക്ഷാൽ സൂപ്പർസ്റ്റാർ രജനീകാന്തിനെ സമീപിച്ചത്. രജനി ഡേറ്റ് കൊടുത്ത സിനിമ വളരെ പെട്ടെന്ന് ചർച്ചാവിഷയം ആയി മാറി. അപ്പോഴും അയാൾക്ക് നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു. സിനിമയുടെ ട്രയ്ലർ വന്നപ്പോഴും ഒരുപാട് വിമർശനം അയാൾ നേരിട്ടു. അവിടെയും അയാൾ തളർന്നില്ല. ഒടുവിൽ ഇന്ന് അത് സംഭവിച്ചു. സിനിമ വെള്ളിത്തിരയിലേക്ക് വന്ന ആ ദിവസം...

വ്യക്തിപരമായി നെൽസൺ എന്ന സംവിധായകന്റെ ഒരു സിനിമയും എനിക്ക് ഇഷ്ടപ്പെട്ടില്ല. ഡോക്ടർ ഉൾപ്പെടെ എന്നെ നിരാശപ്പെടുത്തിയ ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് സിനിമ കാണാൻ കേറിയത്. എന്നാൽ  എന്റെ മുൻവിധി കളെ എല്ലാം കാറ്റിൽ പരത്തിയ ഫസ്റ്റ് ഹാഫ്, തുടർന്ന് ഒന്ന് ചെറുതായി പാതറിപ്പോയ സെക്കന്റ് ഹാഫ് ആണെങ്കിൽ കൂടിയും ക്ലൈമാക്സ് ലേക്ക് അടുക്കുന്തോറും സിനിമ വീണ്ടും പഴയ ചടുലമായ വേഗത വീണ്ടും കൈവരിച്ചു. അതിനൊപ്പം നമ്മുടെ ലാലേട്ടന്റെ ചുരുങ്ങിയ സമയം മാത്രം നീണ്ടുനിന്ന ഒരു അഴിഞ്ഞാട്ടം കൂടി കണ്ടതോടെ എന്റെ ആവേശം പതിന്മടങ്ങ് വർധിച്ചു. രണ്ടാം പകുതിയിൽ വന്ന താളപ്പിഴകൾ ഒന്നും പിന്നെ ഞാൻ മനസ്സിൽ വെച്ചില്ല. കാരണം അതിനെയെല്ലാം കടത്തി വെട്ടാൻ കെൽപ്പുള്ള ഒരു ക്ലൈമാക്സും മാരക എൻഡിങ്ങും ആണ് സിനിമ എനിക്ക് സമ്മാനിച്ചത്. കഞ്ഞി പ്രതീക്ഷിച്ചു പോയ എനിക്ക് നല്ല ചൂടുള്ള ബിരിയാണി ലഭിച്ച ഫീൽ ആയിരുന്നു സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ കിട്ടിയത്. അതിൽ തന്നെ ഏറ്റവും സന്തോഷം തോന്നിയത് മോഹൻലാൽ എന്ന പ്രതിഭയുടെ മിന്നലാട്ടം വീണ്ടും കുറച്ചുനേരത്തേക്ക് എങ്കിലും കാണാൻ കഴിഞ്ഞു എന്നതാണ്. അതിന് കാരണക്കാരൻ എന്ന നിലയിൽ നെൽസൺ എന്ന മികവുറ്റ സംവിധായകനോട് എന്റെ നന്ദി ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. താങ്കളുടെ സിനിമകൾ വെച്ച് താങ്കളെ ഞാൻ തെറ്റിദ്ധരിച്ചു. ഒരു വെള്ളിയാഴ്ച മതി ഏതൊരു സിനിമാക്കാരന്റെയും തലവര മാറാൻ എന്ന് ഇന്ന് വിശ്വാസം ആയി. കാത്തിരിക്കുന്നു താങ്കളുടെ അടുത്ത ചിത്രത്തിനായ്...

പോസിറ്റീവ്
രജനീകാന്ത്
മോഹൻലാൽ
ശിവരാജ് കുമാർ
വിനായകൻ
യോഗി ബാബു
വസന്ത് രവി
രമ്യാ കൃഷ്ണൻ
അങ്ങനെ എല്ലാവരും മികച്ച പ്രകടനം.
അനിരുദ്ധ് മ്യൂസിക്, ബിജിഎം സിനിമയുടെ മൊത്തം മൂഡ് മാറ്റി.
വിഷ്വൽസ് എല്ലാം നല്ല റിച്ച്നസ് ഫീൽ ചെയ്തു.

നെഗറ്റീവ്
രണ്ടാം പകുതിയിലെ ചില അനാവശ്യ സീനുകളും, അനാവശ്യ കഥാപാത്രങ്ങളും...
രണ്ടേ മുക്കാൽ മണിക്കൂർ സിനിമ ഉണ്ടെങ്കിൽ പോലും അത് ഒരിക്കലും ഒരു ലാഗ് ആയി ഫീൽ ചെയ്തില്ല.

എന്റെ അഭിപ്രായം
ഒന്നും പറയാനില്ല, ഇത് താൻ തലൈവർ ആട്ടം. അതോടൊപ്പം മലയാളികൾക്കും ആഘോഷിക്കാൻ ഉള്ള വകയും സിനിമയിൽ നെൽസൺ കരുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ ഒന്നും ചിന്തിക്കാതെ നേരെ തിയേറ്ററിലേക്ക് വിട്ടോ...
തലൈവർ ട്രീറ്റ് 💯

#Naaz373 😊

Comments

Post a Comment